Click to learn more 👇

വഴിതെറ്റിയ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു മൂന്ന്പേർ പിടിയിൽ


 

മലപ്പുറം: ഭിന്നശേഷിക്കാരിയായ 19കാരി കൂട്ടബലാത്സംഗത്തിനിരയായി. മലപ്പുറം പരപ്പനങ്ങാടിയിൽ ഇന്നലെയാണ് സംഭവം.

കോഴിക്കോട് പേരാമ്ബ്ര സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.

കൈകാലുകൾക്ക്‌  സ്വാധീനം കുറവുള്ള പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.  

കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. പക്ഷേ വഴിതെറ്റി പരപ്പനങ്ങാടിയിലെത്തി.  

ഇവിടെ നിന്ന് കോഴിക്കോട്ടേക്ക് മടങ്ങാൻ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു പെൺകുട്ടി. തിരിച്ചു പോകാൻ സഹായിക്കാം എന്ന് പറഞ്ഞു പെൺ കുട്ടിയെ സമീപിക്കുകയായിരുന്നു മറ്റൊരു വീട്ടിൽ കൊണ്ടുപോയി താമസിക്കാമെന്ന് ഇവർ പെൺകുട്ടിയെ വിശ്വസിപ്പിച്ചു. തുടർന്ന് പെൺ കുട്ടിയെ  മറ്റൊരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി രണ്ട് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് മറ്റൊരു ഓട്ടോ ഡ്രൈവർക്കൊപ്പം പെൺകുട്ടിയെ പറഞ്ഞയച്ചൂ കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ഓട്ടോ ഡ്രൈവറും ബലാത്സംഗം ചെയ്തു.  

പിന്നീട് പരപ്പനങ്ങാടിയിൽ നിന്ന് പരിക്കേറ്റ പെൺകുട്ടി കാസർകോട് എത്തി.  പെൺകുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. കാസർകോട്ട് പെൺകുട്ടിയെ കണ്ടെത്തിയ പോലീസ് പിന്നീട് പരപ്പനങ്ങാടിയിലെത്തിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ  പിടികൂടുകയായിരുന്നു.  

പരപ്പനങ്ങാടി നെടുവ സ്വദേശികളായ മുനീർ, സഹീർ, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.