ജോലി ചെയ്യാനുള്ള സ്ഥലം എവിടെയാണെന്ന് അറിയുമ്പോൾ, നിങ്ങൾ ആദ്യം ഞെട്ടും, പിന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടും. ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിലെ വീട്ടിലാണ് ജോലി.
ക്രിസ്റ്റ്യാനോയുടെ വീട്ടിൽ ഒരു വിദഗ്ധ പാചകക്കാരനെ ആവശ്യമുണ്ട്. എന്നാൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പരസ്യം കണ്ട് നിരവധി പേർ എത്തിയിരുന്നുവെങ്കിലും അവരാരും താരത്തെ ആകർഷിച്ചില്ലെന്നാണ് അറിയുന്നത്. ക്രിസ്റ്റ്യാനോയും കൂട്ടാളി ജോർജിന റോഡ്രിഗസും മുന്നോട്ടുവച്ച ആവശ്യങ്ങളാണ് ഷെഫിന്റെ അഭാവത്തിന് കാരണം.
താരത്തിന്റെ റിട്ടയർമെന്റ് ഹോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൂറ്റൻ വീടിന്റെ നിർമാണം പോർച്ചുഗലിൽ പുരോഗമിക്കുകയാണ്. ജൂണിൽ താമസം തുടങ്ങാനാണ് തീരുമാനം. അപ്പോഴാണ് പാചകക്കാരനെ ആവശ്യമുള്ളത്. പോർച്ചുഗീസ്, വിദേശ വിഭവങ്ങൾ നന്നായി പാചകം ചെയ്യുന്ന ആളായിരിക്കണം. ഇതോടൊപ്പം പലതരം സീഫുഡുകളും നന്നായി പാചകം ചെയ്യണം. ഒപ്പം റൊണാള്‍ഡോയുടെ പ്രിയ വിഭവമായ സുഷിയും ഉണ്ടാക്കാനറിയണം. ഇത്രയുമാണ് പ്രധാന ഡിമാന്‍ഡുകള്‍.