Click to learn more 👇

വീട്ടില്‍ പോയ ഭാര്യ തിരിച്ചു വരാന്‍ വൈകി, ലീവിനെത്തിയ ഭര്‍ത്താവ് ലിംഗം മുറിച്ചു മാറ്റി


പട്‌ന: മാതാപിതാക്കളുടെ വീട്ടിൽ നിന്ന് ഭാര്യ തിരികെ വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ യുവാവ് സ്വന്തം സ്വകാര്യഭാഗം  മുറിച്ചു.

വെള്ളിയാഴ്ച ബിഹാറിലെ രജനി നയനഗറിലാണ് സംഭവം.

25 കാരനായ കൃഷ്ണ ബസുകിയാണ് ഭാര്യയോടുള്ള ദേഷ്യത്തിൽ സ്വന്തം ലിംഗം മുറിച്ചത്. മലോദ ഗോൾപാറ സ്വദേശിയായ അനിതയെയാണ് ബസുകി വിവാഹം കഴിച്ചത്. 

അവർക്ക് നാല് കുട്ടികളുണ്ട്, പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ ജോലി ചെയ്യുന്നത്. രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ ഇത്തവണ ഭാര്യ മാതാപിതാക്കളുടെ വീട്ടിലായിരുന്നു.  മടങ്ങിവരാൻ വൈകിയതിനെ തുടർന്ന് കൃഷ്ണ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

രക്തത്തിൽ കുളിച്ചു കിടന്ന കൃഷ്ണയെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. അതേസമയം, ഇയാൾ മാനസികാസ്വാസ്ഥ്യം അനുഭവിച്ചിരുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. ഇയാളുടെ നില ആശങ്കാജനകമല്ലെന്നും ചികിത്സയിലാണെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ സുകേഷ് കുമാർ പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.