Click to learn more 👇

സോപ്പ് ഉപയോഗിച്ച്‌ തല കുളിക്കുന്നത് നല്ല ശീലമാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍




വലിയൊരു ശതമാനം മലയാളികൾക്കും ദിവസവും രണ്ടുനേരം കുളിക്കുന്ന ശീലമുണ്ട്. 

ഓരോ തവണ കുളിക്കുമ്പോഴും മുടി കഴുകുക പതിവാണ്. പലരും സോപ്പ് ഉപയോഗിച്ച് തല കഴുകുന്നുത് ശീലമാക്കിയവരാണ്. 

മുടിയിൽ സോപ്പ് തേച്ച് പതപ്പിച്ച് കുളിക്കുന്ന ശീലവും  പലർക്കും ഉണ്ട്. പ്രത്യേകിച്ച് പുരുഷന്മാർ തലയിൽ സോപ്പ് തേച്ചാണ് കുളിക്കുന്നത്. എന്നാൽ ഇത് നല്ല രീതിയല്ല.

ചർമ്മത്തെ ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും സോപ്പിന് ആൽക്കലൈൻ pH ഉണ്ട്.  

നിങ്ങളുടെ മുടി കഴുകാൻ ആൽക്കലൈൻ pH ഉള്ള സോപ്പ് ഉപയോഗിക്കുന്നത് നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും.

സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് നിങ്ങളുടെ തലമുടി പെട്ടെന്ന് കെട്ടുപിണയുന്നതിന് കാരണമാക്കും. പുരുഷന്മാരുടെ മുടി വരണ്ടതായി തോന്നും. ഇത് മുടി പൊട്ടാനും കാരണമാകും. 

സോപ്പിന് പകരം ഷാംപൂ ഉപയോഗിച്ചാൽ മുടിയിൽ കെട്ടുപിണയില്ല.  കാരണം ഷാംപൂകളിൽ ആൽക്കലൈൻ പിഎച്ച് ഘടകം അടങ്ങിയിട്ടില്ല. സോപ്പ് മുടികൊഴിച്ചിൽ വർദ്ധിപ്പിക്കും.

മുടി പരുക്കനാക്കുന്നു.

സോപ്പ് പത താരൻ ഉണ്ടാക്കും.

സോപ്പിൽ മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.  ഇത് മുടിക്ക് നല്ലതല്ല.