Click to learn more 👇

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂർ എഫ്‌സിയെ നേരിടും


 
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. രാത്രി 7.30ന് കൊച്ചി സ്റ്റേഡിയത്തിലാണ് മത്സരം.

നേരത്തെ എവേ മത്സരത്തിൽ ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.

തുടർച്ചയായ ഏഴ് മത്സരങ്ങളിൽ തോൽവി അറിയാത്ത ടീം, ഐഎസ്എൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സാണ് മത്സരത്തിലെ ഫേവറിറ്റുകൾ. എന്തായാലും നിരാശാജനകമായ സീസണിലൂടെ കടന്നുപോകുന്ന ജംഷഡ്പൂർ ഒന്നും നഷ്ടപ്പെടാനില്ല.

ജംഷഡ്പൂരിനെതിരെ കൊച്ചി സ്റ്റേഡിയത്തിൽ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.  ഐഎസ്എൽ 2017-18 സീസണിലാണ് ജംഷഡ്പൂർ അരങ്ങേറിയത്. തുടർന്ന് കൊച്ചിയിൽ ഇരുടീമുകളും മൂന്ന് തവണ ഏറ്റുമുട്ടി. മൂന്ന് തവണയും സമനിലയായിരുന്നു ഫലം.  

ആദ്യ തവണ ഗോൾ രഹിത സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടാം തവണ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.  

2019-20 സീസണിലാണ് ഇരു ടീമുകളും അവസാനമായി കൊച്ചിയിൽ ഏറ്റുമുട്ടിയത്.  രണ്ട് ഗോളുകൾ വീതം നേടി അതും സമനിലയിൽ പിരിഞ്ഞു.