Click to learn more 👇

ഡോക്ടറെ കാണിക്കാനുളള കുറിപ്പടി ചുളുങ്ങി; ഒന്നര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി


എറണാകുളം: കുറിപ്പടി ചുളുങ്ങിയതിന്റെ പേരില്‍ ഒന്നര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി.

എറണാകുളം മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടർക്കെതിരെ ബന്ധുക്കൾ ഡിഎംഒയ്ക്ക് പരാതി നൽകി.

കൊച്ചങ്ങാടി സ്വദേശികളായ അഫ്‌സലും തസ്‌നിയും ഒന്നര വയസ്സുള്ള മകനെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. 

കുഞ്ഞിനെ പിടിച്ചിരിക്കുന്ന കൈയിൽ ചുളുങ്ങിയ മരുന്ന് കുറിപ്പ് കണ്ട് വനിതാ ഡോക്ടർ ദേഷ്യപ്പെട്ടതായി ബന്ധുക്കൾ ആരോപിച്ചു.  കുഞ്ഞിന്റെ ആരോഗ്യനില മോശമാണെങ്കിലും മറ്റൊരു ഒപി ടിക്കറ്റ് എടുത്ത് പുതിയ കുറിപ്പടിയുമായി വന്നാൽ മാത്രമേ ചികിത്സിക്കാൻ കഴിയൂ എന്ന് ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

പരാതിപ്പെടാൻ ആശുപത്രിയിൽ സൂപ്രണ്ടും ആർഎംഒയും ഇല്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പൊതുപ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് മറ്റൊരു ഡോക്ടർ കുട്ടിയെ ചികിത്സിച്ചു. എന്നാൽ ചികിൽസ നിഷേധിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പടി ചുരുങ്ങിയെന്നതു മാത്രമാണ് ശ്രദ്ധയിൽപെടുത്തിയത് എന്നും ആശുപത്രി അധികൃതരുടെ വിശദീകരണം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.