കണ്ണൂർ: സ്വർണക്കടത്ത്, ക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല.
അർജുൻ അയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി അയങ്കിയുടെ കുടുംബമായിരിക്കുമെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
ഫേസ്‌ബുക്ക് ലൈവിന്റെ തുടക്കത്തിൽ തന്നെ പോലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്ത് നിന്നാണ് സംസാരിക്കുന്നതെന്ന് പറയുന്നു.
2019 ഓഗസ്റ്റിൽ അർജുൻ അയങ്കിയെ കണ്ടുമുട്ടി. പിന്നീട് പ്രണയത്തിലായി. ഒന്നര വർഷത്തിന് ശേഷം 2021 ഏപ്രിൽ 8 നായിരുന്നു വിവാഹം. എന്നാൽ 2020 ജൂണിൽ വിവാഹത്തിന് മുമ്പ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നു. വിവാഹത്തിന് മുമ്പ് നാല് മാസം ഒരുമിച്ച് താമസിച്ചിരുന്നു. അതിനിടെ ഗർഭിണിയായപ്പോളൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. പിന്നീടാണ് വിവാഹം കഴിഞ്ഞത്.
പ്രണയിക്കുമ്പോൾ അർജുൻ അയങ്കിയുടെ കൈയിൽ ഒരു രൂപം പോലും ഉണ്ടായിരുന്നില്ല. യഥാർത്ഥ പ്രണയമാണെന്ന് വിശ്വസിച്ചു.
അയാൾക്ക് ഒരു ഹെഡ്സെറ്റ് പോലും വാങ്ങിക്കൊടുത്തത് ഞാനാണ്. പലതവണ പണം നൽകി സഹായിച്ചിട്ടുണ്ട്. അർജുൻ അയങ്കിയുടെ സുഹൃത്ത് പോലും പണത്തോടുള്ള സ്നേഹമാണ് കാണിക്കുന്നതെന്ന് പറഞ്ഞു പക്ഷെ വിശ്വസിച്ചില്ല. എന്നാൽ താൻ ഒരു ഭീകരജീവിയാണെന്നരീതിയിലാണ് ഭർത്താവ് ഇപ്പോൾ ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുന്നതെന്നും അമല പറഞ്ഞു.
അർജുൻ അയങ്കിയുടെ അമ്മ തന്റെ നിറത്തെ കളിയാക്കാറുണ്ടെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറയുന്നു. വെളുത്ത് കഴിഞ്ഞാൽ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്ന് കരുതി ചികിത്സ വരെ തേടിയിരുന്നതായും ഗർഭഛിദ്രത്തിന് പോയപ്പോൾ ഡോക്ടറോട് സമ്മതമല്ലെന്ന് കരഞ്ഞുപറഞ്ഞതാണെന്നും അമല പറഞ്ഞു.
കഴിഞ്ഞദിവസം അർജുൻ ആയങ്കി ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നത് ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നായിരുന്നു ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഭാര്യ അമലയും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഗാർഹിക പീഡനത്തിനോ മറ്റോ അമല ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്