Click to learn more 👇

വീട്ടിലെ വെള്ളത്തിന് ദുര്‍ഗന്ധം, പരിശോധിച്ചപ്പോള്‍ കിണറ്റില്‍ കണ്ടത് മൃതദേഹം


കോഴിക്കോട്: കിണറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.  കോഴിക്കോട് ഇയ്യാട് സ്വദേശി അൽ അമീൻ (22) ആണ് മരിച്ചത്.

വീട്ടിലെ വെള്ളത്തിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂർ മുഹമ്മദിന്റെ വീട്ടിലാണ് സംഭവം. തുടർന്ന് കൊടുവള്ളി പോലീസിലും നരിക്കുനി അഗ്നിശമനസേനയിലും വിവരമറിയിച്ചു.

വീട്ടിലെത്തിയ ശേഷം ഇരുസംഘവും മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു.  മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.