കാപ്പിത്തോട്ടം കോലാനിപറമ്ബില്‍ സനൂപ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് രണ്ടാം നിലയിലേക്ക് പോയ സനൂപ് ഭാര്യയെ ഫോണിൽ വിളിച്ച് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. സംഭവസമയത്ത് സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അയൽവാസികൾ എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് സനൂപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.