ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ സ്വദേശി വിനയ് ഠാക്കൂറാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.
ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പതിനാറുകാരിയെ പരിചയപ്പെട്ടത്. ഇവരുടെ സൗഹൃദം മുതലെടുത്ത് ഇയാൾ കഴിഞ്ഞ ശനിയാഴ്ച പെൺകുട്ടിയെ ഹുക്ക ബാറിലേക്ക് ക്ഷണിച്ചു. തുടർന്ന് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി.
പ്രതിയുടെ ഏഴ് സുഹൃത്തുക്കളുണ്ടായിരുന്നു. ഇവരും പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.
കൂട്ടബലാത്സംഗശ്രമം ചെറുത്ത പെൺകുട്ടിയെ യുവാവ് മാരകമായി മുറിവേൽപ്പിക്കുകയും മറ്റാരും വിവാഹം കഴിക്കാതിരിക്കാൻ പതിനാറുകാരിയുടെ നെഞ്ചിൽ ബ്ലേഡ് കൊണ്ട് പേരെഴുതുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. പെൺകുട്ടിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.