Click to learn more 👇

വീഡിയോ കാണാം; ബുര്‍ജ് അല്‍ അറബ് ഹോട്ടലിലെ വെറും 27 മീറ്റര്‍ മാത്രം വീതിയുള്ള ഹെലിപാഡില്‍ വിമാനം ഇറക്കി റെക്കോഡ്,


 

ദുബായ്: ഹോട്ടലിന്റെ 27 മീറ്റര്‍ വീതിയുള്ള ഹെലിപാഡില്‍ വിമാനം ഇറക്കി റെക്കോഡ്. ദുബായ്‌യിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടലിലാണ് പോളിഷ് പെെലറ്റും എയ്‌റോബാറ്റുമായ ലൂക്ക് ചെപിയേല ലോക റെക്കോഡ് രചിച്ചത്.

ഈ സ്റ്റണ്ടിനായി രണ്ട് വര്‍ഷം പ്രത്യേക പരിശീലനം എടുത്തതായി അദ്ദേഹം പറഞ്ഞു.

ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ വിമാനം ഇറക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നുണ്ട്. ഹോട്ടലിന്റെ 56-ാം നിലയില്‍ 212 മീറ്റര്‍ ഉയരമുള്ള ഹെലിപാഡിന് അടുത്തേയ്ക്ക് ചെപിയേലയുടെ വിമാനം വരുന്നത് വീഡിയോയില്‍ കാണാം. വിമാനം ലാന്‍ഡ് ചെയ്ത ശേഷം വീണ്ടും പറന്ന് ഉയരുന്ന ദൃശ്യങ്ങളും ഉണ്ട്.

വിമാനം പൂര്‍ണമായി നില്‍ക്കുന്നതിന് മുന്‍പ് ഹെലിപാഡില്‍ നിന്ന് തെന്നിമാറിയെങ്കിലും നിയന്ത്രണം നഷ്ടപ്പെടുത്തതെ അദ്ദേഹം വിമാനം അവിടെ നിര്‍ത്തുകയായിരുന്നു. ചെപിയേല ഹോട്ടലില്‍ ഇറക്കിയ വിമാനത്തിന് 425 കിലോഗ്രാം ഭാരവും 7.1 മീറ്റര്‍ നീളവും 2.54 മീറ്റര്‍ ഉയരവും ഉണ്ട്. ചിറകുകള്‍ക്ക് 10.44 മീറ്റര്‍ നീളമാണ് ഉള്ളത്. 650ലധികം തവണ ലാന്‍ഡിംഗ് പരിശീലനം നടത്തിയ ശേഷമാണ് ഇത്തരമൊരു സാഹസികതയ്ക്ക് തുനിഞ്ഞതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.