Click to learn more 👇

കനേഡിയന്‍ സര്‍ക്കാര്‍ ജോലിക്ക് സുവര്‍ണാവസരം! ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു; വാര്‍ഷിക ശമ്ബളം 43-55 ലക്ഷം രൂപ


ഒട്ടാവ: (www.kvartha.com) കാനഡയുടെ ഇമിഗ്രേഷന്‍, അഭയാര്‍ഥി, പൗരത്വ (IRCC) വകുപ്പിലെ വിദേശ സേവന വിഭാഗത്തില്‍ ജോലിക്ക് അവസരം.

72,292 ഡോളര്‍ (43,47,135 രൂപ) മുതല്‍ 91,472 ഡോളര്‍ (55,00,486 രൂപ) വരെയുള്ള വാര്‍ഷിക ശമ്ബള പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കാനഡ സര്‍ക്കാര്‍ വെബ്സൈറ്റില്‍ അപേക്ഷിക്കാം.

ഇന്ത്യ, ചൈന, ഫിലിപ്പീന്‍സ്, മെക്സിക്കോ, തുര്‍ക്കി, സെനഗല്‍ എന്നിവിടങ്ങളില്‍ ജീവനക്കാരെ നിയമിക്കും. ഓരോ രണ്ട് - നാല് വര്‍ഷത്തിലും വിവിധയിടങ്ങളിലേക്ക് മാറ്റി നിയമനത്തിന് സാധ്യതയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആപ്ലിക്കേഷന്‍ പ്രോസസിഗ്, റിസ്ക് അസസ്മെന്റ്, എന്‍ഗേജ്മെന്റ്, മൈഗ്രേഷന്‍ ഡിപ്ലോമസി ആക്റ്റിവിറ്റികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടതാണ്.

അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാനഡയുടെ നിയമനിര്‍മാണത്തെക്കുറിച്ച്‌ ആഴത്തിലുള്ള അറിവും ആഗോളതലത്തില്‍ കാനഡയുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിന് ആവശ്യമായ കഴിവും നേതൃത്വപരമായ കഴിവുകളും ഉണ്ടായിരിക്കണമെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ദ്വിഭാഷകളായിരിക്കണം, അതായത്, ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രാവീണ്യമുള്ളവരായിരിക്കും. ദ്വിഭാഷയല്ലെങ്കില്‍, അവര്‍ക്ക് ഭാഷാ പരിശീലനം നല്‍കും.

അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക. തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂണ്‍ 30 ആണ്. അപേക്ഷിക്കാന്‍ ഔദ്യോഗിക വെബ്സൈറ്റ്: emploisfp-psjobs(dot)cfp-psc(dot)gc(dot)ca സന്ദര്‍ശിക്കുക.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.