കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേക്ക് കല്യാൺ സിൽക്‌സ് യുവതീയുവാക്കളെ തിരയുന്നു.
വാക്ക്-ഇൻ ഇന്റർവ്യൂ
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ശൃംഖലയായ കല്യാൺ സിൽക്‌സ്, കേരളത്തിലുടനീളമുള്ള ഷോറൂമുകൾക്കായി താഴെ തസ്തികകളിലേക്ക് യുവതികളെ തിരയുന്നു.
സെയിൽസ് ഗേൾസ്/സെയിൽസ്മെൻ/ ( Sales Girls/ Salesmen )
ഉപഭോക്താക്കളുമായി ഇടപഴകാനും അവരുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനും ഉള്ള കഴിവ്. സമാന തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളെ സീനിയർ തസ്തികയിലേക്ക് പരിഗണിക്കും. പ്രായം: 35 വയസ്സിൽ താഴെ.
സെയിൽസ് ട്രെയിനികൾ
ആകർഷകമായ വ്യക്തിത്വവും പ്രസന്നമായ പെരുമാറ്റവും വിൽപ്പന മേഖലയിൽ താൽപ്പര്യവുമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. മുൻ പരിചയം ആവശ്യമില്ല. പ്രായം: 25 വയസ്സിൽ താഴെ.
ഷോറൂം മാനേജർമാർ
സമാന ശേഷിയിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ദിവസവും ഷോറൂം
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയും പ്രധാന ചുമതലകൾ അവതരിപ്പിക്കുകയും ചെയ്യുക. പ്രായം: 45 വയസ്സിൽ താഴെ
ഫ്ലോർ സൂപ്പർവൈസർമാർ
അതാത് നിലയുടെ ഉത്തരവാദിത്തം സ്വതന്ത്രമായി കൈകാര്യം ചെയ്യാനും സെയിൽസ് ടീമിനെ നയിക്കാനും കഴിയണം, ഒരേ സമാനപദവിയിൽ 3 വർഷം ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രായം: 35 വയസ്സിൽ താഴെ
നല്ല ശമ്പളത്തിന് പുറമെ, സെയിൽസ് ഇൻസെന്റീവ്, ഇഎസ്ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങളും നിങ്ങൾക്ക് പ്രതീക്ഷിക്കാം.
താൽപര്യമുള്ളവർ 2013 മാർച്ച് 23, 24 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കല്യാൺ സിൽക്സിന്റെ പാലക്കാട്, ആർ.എസ്. റോഡ്, ടൌൺ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ഷോറുമിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും കല്യാൺ സിൽക്സിന്റെ കുരിയച്ചിറ ഷോറൂമിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
Tel: 0487-2434000, Mob: 9633433711.
Date: March 23 & 24. Time: 10 am – 5 pm
Venue: Kalyan Silks, R.S. Road, Opp. Town Railway Station, Palakkad. Tel: 0491-2515557, 2515567.