കോട്ടയം: മുണ്ടക്കയത്ത് ഇടിമിന്നല്ലേറ്റ് രണ്ടു പേര്‍ മരിച്ചു. കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡ് സ്വദേശികളായ സുനില്‍(48), രമേഷ്(43) എന്നിവരാണ് മരിച്ചത്.
ഇരുവരും ബന്ധുക്കളാണ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 31 വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം അടുത്ത അഞ്ച് ദിവസത്തേക്ക് എവിടേയും പ്രത്യേക അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല.