Click to learn more 👇

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു


കല്‍പ്പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു.

വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്ബതികളുടെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.

മേപ്പാടി വടുവഞ്ചാല്‍ റോഡില്‍ നെടുങ്കരണ ടൗണില്‍ വെച്ചാണ് സഞ്ചരിക്കുന്ന ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടിയത്. ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ അമ്മ സുബൈറയ്ക്കും, സഹോദരന്‍ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.