മാനന്താവാടി പൊലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചില്‍ തുടങ്ങി. ഇന്നുച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. മാനന്തവാടി മൈസൂര്‍ റോഡില്‍ വെച്ചാണ് ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് കടന്നു കളഞ്ഞത്.
സ്വര്‍ണ വ്യാപാര സ്ഥാപനത്തിന്‍റെ മുന്‍പില്‍ വെച്ചാണ് കവര്‍ച്ച. മാനന്തവാടി ഡിഎഫ്‌ഒ ഓഫീസിലെ ജീവനക്കാരി റോസിലിറ്റ് ജോസഫിന്‍റെ സ്വര്‍ണ മാലയാണ് കവര്‍ന്നത്. മൂന്ന് പവന്‍ തൂക്കം വരുന്ന മാലയാണ് നഷ്ടമായത്. യുവതി മാനന്തവാടി ടൗണിലേക്ക് പോവുകയായിരുന്നു. ഈ സമയം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മുന്നോട്ടേക്ക് എടുത്ത് യുവതിയുടെ മാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ചെക്ക് ഷര്‍ട്ടും, കറുത്ത പാന്‍റും ധരിച്ച യുവാവാണ് ബൈക്കിലെത്തിയത്.
യുവതി ബൈക്കിന് പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് അതിവേഗം അവിടെ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചില്‍ തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവിയില്‍ നിന്ന് പ്രതിയെ കുറിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
Video courtesy Open Newser