Click to learn more 👇

മണിക്കൂറില്‍ 600 കി.മി; ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ചൈനയില്‍; വീഡിയോ കാണാം


 ഇന്ത്യയുടെ സുപ്രധാന സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് കേരളത്തില്‍ ഓടിത്തുടങ്ങുന്നതാണ് ഇന്നത്തെ പ്രധാനവാര്‍ത്ത.

ലോകത്തിലെ ഏറ്റവും വേഗതയേറിയതെന്ന് ചൈന അവകാശപ്പെടുന്ന മാഗ്‌ലേവ് ട്രെയിനിന് മണിക്കൂറില്‍ 600 കിലോമീറ്ററാണ് ഓടിത്തീര്‍ക്കാനാകുകയെന്നത് കൗതുകകരമാണ്. ഹൈ ടെംപറേച്ചര്‍ സൂപ്പര്‍ കണ്ടക്ടിംഗ് ഇലക്‌ട്രോ ഡൈനാമിക് സസ്‌പെന്‍ഷന്‍(ഇ.ഡി.എസ്) ട്രെയിനിനാണ് ഇത്രയും ദൂരം ഒരു മണിക്കൂറിനകം മറികടക്കാനാകുക. ട്രെയിനിന്റെ ആദ്യ ഓപ്പറേഷന്‍ ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് പൂര്‍ത്തിയാക്കിയതായി ചൈന അറിയിച്ചിരിക്കുകയാണ്.



2022 ഒക്‌ടോബറില്‍ ഈ ട്രെയിനിനെ കുറിച്ചുള്ള വിവരം ചൈനീസ് ട്രെയിന്‍ നിര്‍മാതാക്കളായ സി.ആര്‍.ആര്‍.സി പങ്കുവെച്ചിരുന്നു

തദ്ദേശീയമായ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിര്‍മിച്ച ട്രെയിന്‍ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയെന്നും അന്ന് കമ്ബനി വ്യക്തമാക്കിയിരുന്നു.

1980കള്‍ മുതല്‍ ചൈനയില്‍ മാഗ്‌നറ്റിക് ലെവിറ്റേഷന്‍ -മാഗ്‌ലേവ് സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ട്രെയിനുകളില്‍ ഉപയോഗിച്ച്‌ തുടങ്ങിയിരുന്നു. ഇലക്‌ട്രിക് മാഗ്‌നറ്റിക് ഫീല്‍ഡ് ഉപയോഗിച്ച്‌ അതിവേഗം ട്രെയിന്‍ ഓപ്പറേഷന്‍ സാധ്യമാക്കുന്നതാണ് ഈ വിദ്യ. റെയിലും ട്രെയിന്‍ ബോഡിയും തമ്മില്‍ പരസ്പരം തൊട്ടുനില്‍ക്കാതെയാണ് ഇതിന്റെ പ്രവര്‍ത്തനം. നിലവില്‍ ചൈനയ്ക്ക് പുറമേ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.