Click to learn more 👇

നിയമം അനുസരിച്ചു യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍, എഐ ക്യാമറകള്‍ പകര്‍ത്തിയാല്‍, കളി മാറും..സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റം...സ്വകാര്യ വാഹനത്തിനുള്ളില്‍ ദമ്ബതികളുടെ സ്നേഹപ്രകടനങ്ങള്‍ അവരുടെ അറിവില്ലാതെ പകര്‍ത്തുന്നത്, ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കുറ്റകൃത്യമാണ്.


 നിയമലംഘനം തടയുവാനായി എ ഐ ക്യാമറകള്‍ അവതരിപ്പിച്ചു. എന്നാല്‍ അതെ ക്യാമറകള്‍ നിയമം തെറ്റിച്ചാല്‍ എങ്ങനെ ഇരിക്കും. അതാണിപ്പോള്‍ ചൂടേറിയ ചര്‍ച്ച വിഷയം. ഇതിനെ കുറിച്ച്‌ വിശദമായി പഠനം നടത്തിയ ശേഷം പറഞ്ഞിരിക്കുന്നത് നിയമവിദഗ്ധരും.

സ്വകാര്യ ഇടങ്ങളില്‍ വ്യക്തിയുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചു മുഴുവന്‍ വാഹനയാത്രക്കാരുടെയും ദൃശ്യങ്ങള്‍‌ പകര്‍ത്തുന്നതു നിയമപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയോ ദൃശ്യങ്ങള്‍ റോഡില്‍ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകള്‍ പകര്‍ത്തി ആ ദൃശ്യങ്ങളെ തെളിവായി ഹാജരാക്കുന്നതില്‍ നിയമപ്രശ്നങ്ങളുണ്ടാവില്ല.

എന്നാല്‍‌, നിയമം അനുസരിച്ചു യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങളും എഐ ക്യാമറ ശേഖരിക്കുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകാമെന്നാണ് വിലയിരുത്തല്‍.

സ്വകാര്യ വാഹനത്തിന്റെ ഉള്‍ഭാഗം സ്വകാര്യ ഇടമായതിനാല്‍ വാഹനത്തിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടി വേണം ദൃശ്യങ്ങള്‍ എടുക്കാനെന്നാണ് വാദം. സ്വകാര്യ വാഹനത്തിനുള്ളില്‍ ദമ്ബതികളുടെ സ്നേഹപ്രകടനങ്ങള്‍ അവരുടെ അറിവില്ലാതെ പകര്‍ത്തുന്നത് ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കുറ്റകൃത്യമാണ്.കേരളത്തില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളെ യഥാര്‍ഥ നിര്‍മിത ബുദ്ധി ക്യാമറകള്‍ എന്നു പറയണമെന്നുണ്ടെങ്കില്‍

പൊതുനിരത്തുകളില്‍ സംഭവിക്കുന്ന നിയമലംഘനങ്ങളെ വേറിട്ടു തിരിച്ചറിയാനുള്ള ശേഷി അതിനു വേണം. അത്തരം സന്ദര്‍ഭങ്ങളെ സ്വയം തിരിച്ചറിഞ്ഞു നിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ മാത്രം പകര്‍ത്താനുള്ള 'ഔചിത്യബോധം' പ്രകടിപ്പിക്കാന്‍ ശേഷിയുള്ള ആല്‍ഗരിതം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ വരുമ്ബോള്‍ മാത്രമേ അതിനെ സമ്ബൂര്‍ണ എഐ ക്യാമറയെന്നു വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളവെന്ന് ഐടി വിദഗ്ധരും പറയുന്നു.∙ കേരള പൊലീസ് ആക്‌ട് വകുപ്പ് 119(ബി) അനുസരിച്ചു സ്ത്രീകളെ അവരുടെ സ്വകാര്യതയെ മാനിക്കാതെ നേരിട്ടും ക്യാമറകളിലൂടെയും നിരീക്ഷിക്കുന്നതും അവരുടെ ദൃശ്യങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തുന്നതും 3 വര്‍ഷം വരെ തടവും10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഇന്ത്യന്‍ ‌ശിക്ഷാ നിയമം വകുപ്പ് 354(സി) അനുസരിച്ചു സ്വകാര്യ ഇടങ്ങളില്‍ അവരവര്‍ക്ക് ഇഷ്ടമുള്ള, കുറ്റകരമല്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നവരെ നേരിട്ടോ ക്യാമറ ഉപയോഗിച്ചോ ഒളിഞ്ഞുനോക്കുന്നതും അവരുടെ അറിവില്ലാത്ത ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.∙ഐടി നിയമം വകുപ്പ് 67 അനുസരിച്ചു ഒരു വ്യക്തിയുടെ സ്വകാര്യ ഇടത്തിലുള്ള ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തുന്നതും ശേഖരിച്ചുവയ്ക്കുന്നതും ദുരുപയോഗം ചെയ്യുന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചു 3 വര്‍ഷം വരെ തടവും 2 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

എഐ ക്യാമറകള്‍ പകര്‍ത്തുന്ന ഏതെങ്കിലും ചിത്രങ്ങളോ ദൃശ്യങ്ങളോ ഇതിലേതെങ്കിലും നിയമം ലംഘിച്ചതായുള്ള ഹര്‍ജികളില്‍ മറിച്ചു സ്ഥാപിക്കാനുള്ള നിയമപരമായ ബാധ്യത മോട്ടര്‍ വാഹന വകുപ്പിനുണ്ടാവും. ഇതിപ്പോള്‍ വളരെ അസാധാരണമായ സംഭവമാണ്

തുടക്കം മുതലേ വിമര്ശനങ്ങളാണ് ഈ ഒരു സംവിധാനം നടപ്പിലാക്കുന്നതിനോട്. യാതൊരു ബോധ വല്‍ക്കരണവും നടത്താതെയാണ്. ക്യാമറകള്‍ പൊതു നിരത്തുകളില്‍ കൊണ്ട് വന്നത് തന്നെ. അതിനു പിന്നാലെയാണ്. ഇപ്പോള്‍ ഇതിനു പിന്നില്‍ ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ കൂടി ഉണ്ടെന്നുള്ളത്. ഏതായാലും ഇതെല്ലം അറിഞ്ഞു കൊണ്ട് എ ഐ ക്യാമറകളും തിരിച്ചു സൂക്ഷിച്ചാല്‍ നല്ലത്. 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.