Click to learn more 👇

പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വേനല്‍ ചൂട് കനക്കും


 തിരുവനന്തപുരം; സംസ്ഥാനത്ത് 6 ജില്ലകളില്‍ വേനല്‍ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പാലക്കാട് കോഴിക്കോട് കണ്ണൂര്‍ തൃശ്ശൂര്‍ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക.

പാലക്കാട് ചൂട് 40 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തും. മറ്റു ജില്ലകളില്‍ സാധാരണയില്‍ നിന്ന് രണ്ടു മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് പ്രതീക്ഷിക്കാം. കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞദിവസം വിവിധ ജില്ലകളില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്.

കേരളത്തില്‍ താപതരംഗം സംഭവിച്ചു കഴിഞ്ഞുവെന്നാണ് ശാസ്ത്ര ലേഖകന്‍ രാജഗോപാല്‍ കമ്മത്ത് ട്വന്റിഫോറിനോട് പറഞ്ഞത്. 

കേരളത്തില്‍ താപതരംഗം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അടുത്ത ദിവസങ്ങള്‍ സൂക്ഷിക്കേണ്ടതാണെന്നും രാജഗോപാല്‍ കമ്മത് അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.