മനുഷ്യര്‍ വസിക്കുന്ന ഇടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങി വരുന്നത് ഇന്ന് ഒരു പുതിയ കാര്യമല്ല. പല ജനവാസ മേഖലകളിലും ഇന്ന് വന്യമൃഗങ്ങള്‍ ഇറങ്ങുന്നുണ്ട്.
നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും ആനകളും കടവുകളും ഒക്കെ ഇറങ്ങുന്നത് പോലെ തന്നെ. എന്നാല്‍, ഇത് അതീവ അപകടകരമായ കാര്യമാണ് എന്ന് പറയാതെ വയ്യ. മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും എല്ലാം ജീവന് ഭീഷണിയാണ് ഇത്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.
ഒരു പാടത്ത് ഇറങ്ങി പശുക്കുട്ടിയെ വേട്ടയാടാന്‍ ശ്രമിക്കുന്ന കടുവയാണ് ദൃശ്യങ്ങളില്‍. എന്നാല്‍, ഒടുവില്‍ കടുവ അവിടെ നിന്നും ഓടേണ്ടുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. വീഡിയോ തുടങ്ങുമ്ബോള്‍ കാണുന്നത് ഒരു കടുവ പാടത്തിറങ്ങി ഒരു പശുക്കുട്ടിയെ പിന്തുടരുന്നതാണ്.
പശു ജീവനും കൊണ്ട് പാടത്താകെ പരക്കം പായുന്നതും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും. എന്നാല്‍, അധികം വൈകാതെ കടുവയ്ക്ക് പശുക്കുട്ടിക്ക് മേല്‍ പിടിത്തം കിട്ടുകയും അത് പശുക്കുട്ടിക്ക് മേല്‍ ചാടി വീഴുകയുമാണ്. എന്നാല്‍, അപ്പോഴേക്കും വലയി ചില പശുക്കള്‍ അങ്ങോട്ടേക്ക് ഓടിയെത്തുകയാണ്. ഇതോടെ കടുവ പശുക്കുട്ടിയേയും ഉപേക്ഷിച്ച് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ലോകത്തിലെ 75 ശതമാനം കടുവകളും ഇന്ത്യയിലാണ് എന്നും അവ അധികം വൈകാതെ തന്നെ ജനവാസ മേഖലകളിലേക്ക് ഇറങ്ങാമെന്നും സുശാന്ത നന്ദ കാപ്ഷനില്‍ പറയുന്നുണ്ട്.
India now has 75% of world’s wild tigers, numbering around 3200.
It will reach it’s carrying capacity soon, until we are obsessed with numbers & make them pests in human dominated habitats. pic.twitter.com/otdEBjA3AP