Click to learn more 👇

ഭര്‍ത്താവ് വിദേശത്ത്, മൂന്ന് കുഞ്ഞുങ്ങളെ തനിച്ചാക്കി 27കാരി 26കാരനൊപ്പം ഒളിച്ചോടി; ഒടുവില്‍ കണ്ടെത്തിയത് വയനാട്ടില്‍ നിന്ന്

വയനാട്: ഭര്‍ത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ഒളിച്ചോടിയ 27കാരി പിടിയില്‍. കൂരാച്ചുണ്ട് സ്വദേശിനിയായ യുവതിയെയും 26കാരനായ കാമുകനെയും വയനാട്ടിലെ വൈത്തിരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ നാലാം തീയതി മുതല്‍ യുവതിയെ കാണാതായിരുന്നു. തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവിന്റെ ആവശ്യപ്രകാരം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും പ്രേരണാക്കുറ്റത്തിന് കാമുകനെതിരെയും കേസെടുത്തിട്ടുണ്ട്. പേരാമ്ബ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.