ബംഗളൂരു: കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജുവലറിയില്‍ നിന്ന് രണ്ടരക്കോടിയുടെ സ്വര്‍ണവും പണവും ഒലിച്ചുപോയതായി പരാതി.
ജുവല്ലറിയിലുണ്ടായിരുന്ന 80 ശതമാനം ആഭരണങ്ങളും പണവുമാണ് ഫര്‍ണിച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിതമായി മഴവെള്ളം കുത്തിയൊലിച്ചതിനാല്‍ ഷട്ടര്‍ പോലും അടയ്ക്കാൻ കഴിയാതെ വന്നത് വൻ നാശനഷ്ടത്തിന് ഇടയാക്കി.
ഞൊടിയിടയില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തി വച്ചിരുന്ന ആഭരണങ്ങളും ഒഴുക്കിക്കൊണ്ടുപോയി. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പുറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവൻ ആഭരണങ്ങളും നഷ്ടപ്പെട്ടു.
ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജുവലറിയില്‍ വൻ തോതില്‍ സ്വര്‍ണം ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെയാണ് നഷ്ടമായത്. വെള്ളം കയറിയപ്പോള്‍ സഹായത്തിനായി കോര്‍പ്പറേഷൻ അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണ് ഉടമയായ വനിതയുടെ പരാതി. അടുത്തിടെ സ്ഥലത്തെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. ഇതിന്റെ നിര്‍മാണത്തിലുണ്ടായ അശാസ്ത്രീയതയാണ് ഇത്രയും വലിയ നാശനഷ്ടത്തിന് കാരണമായതെന്നും ജുവലറി ഉടമ കുറ്റപ്പെടുത്തി.
Due to heavy gusty winds and hail stones rain in Bengaluru yesterday Nihan Jewellers in Malleswaram their gold ornaments also sub merged in rain water #BengaluruRains #bengalururain pic.twitter.com/yIi6JG5LCr