മുംബയ്: ജലക്ഷാമം മൂലം ആഴമേറിയ കിണറ്റില്‍ കയര്‍ കെട്ടി ഇറങ്ങി വെള്ളം എടുക്കുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.
മഹാരാഷ്ട്രയിലെ നാസികിലെ കോശിമ്ബട ഗ്രാമത്തില്‍ നിന്നാണ് ഈ ദുരവസ്ഥയുടെ വീഡിയോ പകര്‍ത്തിയത്.
കിണറിന്റെ അടിഭാഗത്തുള്ള കുറച്ച് ചെളിവെള്ളം എടുക്കാൻ ഒരു സ്ത്രീ കയറില്‍ പിടിച്ച് കിണറ്റില്‍ ഇറങ്ങുന്നു. ശേഷം കിണറ്റിന് ചുറ്റുനില്‍ക്കുന്നവര്‍ അവരുടെ പാത്രങ്ങളും വെള്ളം എടുക്കാൻ കയര്‍ കെട്ടി താഴെ ഇറക്കുന്നു. കിണറ്റില്‍ ഇറങ്ങിയ സ്ത്രീ ഈ പാത്രങ്ങളില്‍ എല്ലാം ചെളിവെള്ളം ശേഖരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
എ എൻ ഐയാണ് ഈ ദൃശ്യങ്ങള്‍ അവരുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്. വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമവാസികള്‍ മണിക്കൂറുകള്‍ ചെലവഴിച്ചാണ് വലിയ കിണറുകളില്‍ നിന്ന് വെള്ളം എടുക്കുന്നത്. ജലക്ഷാമം പരിഹരിക്കാൻ എല്ലാ ഗ്രാമങ്ങളിലും വാട്ടര്‍ കണക്ഷൻ എത്തിക്കാനുള്ള ടെൻഡര്‍ പാസാക്കിയതായി മഹാരാഷ്ട്രയിലെ ആദിവാസി വികസന മന്ത്രി വിജയ്കുമാര്‍ കൃഷ്ണറാവു ഗാവിത് മാദ്ധ്യമങ്ങളോട് പറഞ്ഞു. 2024നകം ജല്‍ ജീവൻ മിഷന്റെ ഭാഗമായി എല്ലാ ഗ്രാമങ്ങളിലും വെള്ളം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH | Maharashtra: Due to the water crisis, people of Koshimpada Village are compelled to consume; descent into a well to fetch water pic.twitter.com/6orDLsCpyQ