Click to learn more 👇

മൃതദേഹം നേര്‍ പകുതിയാക്കി മുറിച്ചു; രണ്ടു ബാഗുകളിലാക്കി ഉപേക്ഷിച്ചു, പ്രതി ഷിബിലിന് പ്രായം 22, ഫര്‍ഹാനയ്ക്ക് 18 ; പതിമൂന്നാം വയസ്സില്‍ വഴിയരികില്‍ വച്ച്‌ പീഡിപ്പിച്ചെന്ന് പരാതി നല്‍കി, പോക്സോ കേസില്‍ ജയില്‍ മോചിതനായതോടെ ഷിബിലിയും ഫര്‍ഹാനയും തമ്മില്‍ കട്ടപ്രണയവും ക്രൈം പാര്‍ട്ണേഴ്സും


 മലപ്പുറം: തിരൂരിലെ ഞെട്ടിക്കുന്ന കൊലപാതകവാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 

കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വച്ച്‌ തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് സിദ്ദീഖിന്റെ കൊലപ്പെടുത്തിയത്.

കോഴിക്കോട്ട് ഹോട്ടലില്‍ കൊല്ലപ്പെട്ടത് തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദിഖായിരുന്നു. വെറും 22-ും 18-ും വയസുള്ള യുവതീ യുവാക്കള്‍ നടത്തിയതാണോ ഈ കൊലപാതകം. വെറും ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരിലാണോ ഈ അരുംകൊല തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. അതേസമയം കേസില്‍ പൊലീസ് അതിവേഗം മുന്നോട്ടുപോവുകയാണ്.

ഈ മാസം 18 നായിരുന്നു കൊല്ലപ്പെട്ട സിദ്ദിഖ് തിരൂരിലെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത്. പലപ്പോഴും ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് തിരിച്ചെത്താറാണ് പതിവ്, അതുകൊണ്ട് ആരും ആദ്യം കാര്യമായി അന്വേഷിച്ചില്ല. എന്നാല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആയത് കാരണം മകൻ ബുധനാഴ്ച്ച പൊലീസില്‍ പരാതി നല്‍കി. എടിഎമ്മില്‍ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും മകന്റെ ഫോണില്‍ ലഭിച്ചു. ഇത് സംശയത്തിന് ബലം പകരുകയും ചെയ്തു. കേസ് മുന്നോട്ടു പോകുന്നതിനിടെയാണ് ചെന്നൈയില്‍ വച്ച്‌ രണ്ടുപേര്‍ പിടിയിലാകുന്നത്. സിദ്ദിഖിന്റെ ഹോട്ടലിലെ തൊഴിലാളിയായിരുന്ന ഷിബിലി ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവരാണ് പിടിയിലായത്. 


ഏറെ ഞെട്ടിക്കുന്ന കാര്യം ഇരുവരുടെയും പ്രായമായിരുന്നു. 22- വയാസാണ് ഷിബിലിക്ക്, ഫര്‍ഹാനയ്ക്കാകട്ടെ 18 -ഉം. ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. അതിനിടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് മൃതദേഹം ഉപേക്ഷിച്ച ഇടമടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അട്ടപ്പാടി ഒമ്ബതാം വളവിലാണ്, സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബാഗുകളില്‍ രണ്ടായി വെട്ടി നിറച്ച നിലയിലായിരുന്നു മൃതദേഹം. എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

സംഭവത്തില്‍ നാല് പേരെ നിലവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിബിലി, സുഹൃത്ത് ഫര്‍ഹാന, ഷുക്കൂര്‍, ആഷിഖ് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. സിദ്ദിഖ് അവസാനം ഹോട്ടലില്‍ എത്തിയത് വ്യാഴാഴ്ചയാണെന്നും ഷിബിലി ഹോട്ടലില്‍ ജോലിക്ക് എത്തിയത് 15 ദിവസം മുമ്ബാണെന്നും കൂടെ ജോലി ചെയ്ത യൂസഫ് പറയുന്നു. പെരുമാറ്റ ദൂഷ്യം കൊണ്ട് ഇയാളെ ജോലിയില്‍നിന്ന് കണക്കുകള്‍ തീര്‍ത്തു പറഞ്ഞുവിട്ടു എന്നും യൂസഫ് വ്യക്തമാക്കി. ഷിബിലി മടങ്ങിയതിന് പിന്നാലെ സിദ്ധിഖും പോയി. അതേസമയം ഷിബിലിയുടെ കൂടെ യുവതി ഉള്ളതായി അറിയില്ലെന്നായിരുന്നു ഇയാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ചളവറ സ്വദേശിനിയാണ് ഫര്‍ഹാന. ഷിബിലിക്കെതിരെ ഹര്‍ഹാന 2021- ല്‍ ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസ് നല്‍കിയിരുന്നതായും വിവരം പുറത്തുവന്നു.

2021ല്‍ ഫര്‍ഹാന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, പിന്നീട് പെണ്‍കുട്ടിയും ഷിബിലിയുമായി സൗഹൃദത്തിലാകുകയും ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമാകുകയുമായിരുന്നു.

2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫര്‍ഹാന ഷിബിലിയെ പ്രതിയാക്കി പോക്സോ കേസ് ഫയല്‍ ചെയ്തത്. 2018ല്‍ നെന്മാറയില്‍ വഴിയരികില്‍ വച്ച്‌ പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരെ ഫര്‍ഹാനയും കുടുംബവും നല്‍കിയ കേസ്. അന്ന് ഫര്‍ഹാനയ്ക്ക് 13 വയസ്സായിരുന്നു പ്രായം. ഇതുമായി ബന്ധപ്പെട്ട് 2021 ജനുവരിയിലാണ് ഫര്‍ഹാനയുടെ കുടുംബം കേസ് കൊടുക്കുന്നത്. അന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂര്‍ സബ് ജയിലിലായിരുന്നു.

അന്നത്തെ കേസിനു ശേഷമാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായതെന്നാണ് വിവരം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.