Click to learn more 👇

ലഹരിക്ക് അടിമയായ നടന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി; മകനെ സിനിമയില്‍ വിടാന്‍ ഭയം: ടിനി ടോം


 ആലപ്പുഴ:സിനിമയിൽ ലഹരിയുണ്ടെന്ന് ടിനി ടോം. മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയിൽ വിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ താരത്തിന്‍റെ  മകനായി അഭിനയിക്കാന്‍ മകന് അവസരം ലഭിച്ചിരുന്നു.'ഒരു മകനേ തനിക്കുള്ളൂ, ഭയം കാരണം സിനിമയിൽ വിട്ടില്ല.തനിക്കൊപ്പം അഭിനയിച്ച നടൻ ലഹരിക്ക് അടിമയാണ്.ആ നടന്‍റെ  പല്ല് പൊടിഞ്ഞ് തുടങ്ങിയെന്നും ടിനി പറഞ്ഞു.താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ടിനി ടോം.അമ്പലപ്പുഴയിൽ കേരള സർവകലശാല ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമർശം.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമപാലകര്‍ക്ക് പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പര്‍ അറിയിച്ചു. 

ലഹരിക്കാരുടെ പട്ടിക ഇപ്പോള്‍ പുറത്തുവിടാനില്ലെന്നും അത്തരക്കാരെ സിനിമകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുമെന്നും ഫിലിം ചേമ്പര്‍ പ്രസി‍ഡന്‍റ് ജി.സുരേഷ് കുമാര്‍ പറഞ്ഞു. 

മുന്നറിയിപ്പ് തുടരുമ്പോഴും ലൊക്കേഷനിലെ പരിശോധനകളെക്കുറിച്ച് നിര്‍മാതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണ്. സിനിമാസെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിര്‍മാതാക്കളുടെ സംഘടന വീണ്ടുമൊരു തുറന്നുപറച്ചില്‍ നടത്തിയിട്ട് പത്തുദിവസമാകുന്നു. ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഹരിവെടിയാനൊരവസരം കൂടി നല്‍കുകയാണ് സംഘടനകള്‍.

പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പരാതി നല്‍കാന്‍ നിര്‍മാതാക്കളാരും തയ്യാറായിട്ടില്ല. പരാതി ഇല്ലാതെ തന്നെ പരിശോധനയാവാമല്ലോ എന്നും സംഘടനകള്‍ ചോദിക്കുന്നു .എന്നാല്‍ പരിശോധനകളെ എല്ലാവരും സ്വാഗതം ചെയ്യുന്നില്ല. ചിത്രീകരണം തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കളില്‍ ചിലരുടെ എതിര്‍പ്പ്. ഇതുവരെ ആരും പരാതി നല്‍കാത്തതും ഇതിന്‍റെ ഉദാഹരണമാണ്. ചുരുക്കത്തില്‍ ലഹരിക്ക് പാക്കപ്പ് പറയണമെന്ന് ആഗ്രഹിക്കുമ്പോഴും പരിശോധകള്‍ക്ക് ഒറ്റക്കെട്ടായി ആക്ഷന്‍ പറയാന്‍ നിര്‍മാതാക്കളില്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.