Click to learn more 👇

കോഴിക്കോട് വിവാഹത്തിനെത്തിയ 5 വയസുകാരന്‍ ഓഡിറ്റോറിയത്തിലെ ഊഞ്ഞാലില്‍ നിന്ന് വീണു മരിച്ചു


 കോഴിക്കോട്: കൊടുവള്ളി അമ്ബലക്കണ്ടിയില്‍ ഓഡിറ്റോറിയത്തില്‍ വിവാഹത്തിന് എത്തിയ 5 വയസ്സുകാരന്‍ ഊഞ്ഞാലില്‍ നിന്ന് വീണ് മരിച്ചു.

മാവൂര്‍ ആശാരി പുല്‍പറമ്ബ് മുസ്തഫയുടെ മകന്‍ മുഹമ്മദ് നഹല്‍ ആണ് മരിച്ചത്. ഓമശ്ശേരി അമ്ബലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാലില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.