രാജസ്ഥാന്‍ റോയല്‍സ് ടീമിന് ശശി തരൂര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി സൂചകമായി ടീം അദ്ദേഹത്തിന് ശശി തരൂര്‍ എന്നെഴുതിയ ജേഴ്‌സി സമ്മാനമായി നല്‍കിയിരുന്നു.
തിരുവനന്തപുരം എംപി ആയ ശശി തരൂര്‍ ഇതിന് നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തു. എന്നാല്‍ ഇന്റര്‍നെറ്റിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് ശശി തരൂര്‍ എന്ന രീതിയില്‍ രസകരമായ ചില തമാശകള്‍ക്കാണ് ഇത് കാരണമായിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ ടീം തരൂരിന്റെ ട്വീറ്റിനോട് ചാറ്റ്ജിപിടി ഉപയോഗിച്ച് പ്രതികരിച്ചു എന്ന തരത്തിലാണ് ട്വിറ്ററില്‍ ഈ തമാശ പടര്‍ന്നത്. തരൂരിന്റെ വളരെ ഔപചാരികവും മികച്ചതുമായ ഇംഗ്ലീഷ് ശൈലിയ്ക്ക് മറുപടി പറയാന്‍ ടീം AI ബോട്ട് ഉപയോഗിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്.
"ഞാന്‍ നല്‍കി പിന്തുണയ്‌ക്കുള്ള ഈ അഭിനന്ദനത്തിന്റെ സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സിനും വളരെ നന്ദി! എന്റെ പിന്തുണയ്ക്ക് പ്രതിഫലമായി എനിക്ക് ലഭിച്ചത് എന്താണെന്ന് നോക്കൂ." എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
Many thanks to @IamSanjuSamson and @rajasthanroyals for this token of their appreciation for my support! Just backing my star constituent and see what I’ve got in return…. pic.twitter.com/EjdhonAkRY
ഇതിന് മറുപടിയായി രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് : "ബഹുമാനപ്പെട്ട ശശി തരൂര്‍," , "രാജസ്ഥാന്‍ റോയല്‍സിന് പിന്തുണ പ്രകടമാക്കുന്ന താങ്കളുടെ സമീപകാല ട്വീറ്റിന് നന്ദി അറിയിക്കുന്നതിനാണ് ഈ കത്ത് എഴുതുന്നത്. ഞങ്ങളുടെ ടീമിനായി താങ്കള്‍ നല്‍കിയ പ്രോത്സാഹനവും അംഗീകാരവും നിറഞ്ഞ വാക്കുകള്‍ ഞങ്ങളില്‍ അഭിമാനബോധമുണ്ടാക്കുകയും ഗ്രൌണ്ടില്‍ മികവ് തുടരാനുള്ള ഞങ്ങളുടെ ആവേശം ഉയര്‍ത്തുകയും ചെയ്തു. ”
ലളിതമായല്ല, അല്‍പ്പം കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചുള്ള മറുപടിയായിരുന്നു അത്. ഇതോടെ ട്വിറ്ററിലെ ആരാധകവൃന്ദം ഇത് ഇതേറ്റെടുക്കുകയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിന്റെ കാര്യത്തില്‍ ഷേക്‌സ്‌പിയറിനു ശേഷം ജീവിക്കുന്ന ഇതിഹാസമായ ശശി തരൂരിനോട് പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒരു AI ബോട്ടും ടെക് ഭീമന്മാര്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തു. മറ്റൊരാള്‍ സ്കോര്‍ ബോര്‍ഡ് ഇട്ടാണ് ഇതിനോട് പ്രതികരിച്ചത് : ശശി തരൂര്‍: 1, ChatGPT: 0 എന്നായിരുന്നു ആ ട്വീറ്റ്.