Click to learn more 👇

വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം വീടിന് മുകളില്‍ തകര്‍ന്നുവീണ് 2 മരണം


 രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. 

പതിവ് നിരീക്ഷണ പറക്കലിനിറങ്ങിയ വിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

രണ്ട് സ്ത്രീകളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

പൈലറ്റ് സുരക്ഷിതനാണെന്നാണ് വ്യോമസേന വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സൂറത്ത്ഗഡില്‍ നിന്നുമാണ് വിമാനം പുറപ്പെട്ടത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.