മതപഠനകേന്ദ്രത്തില്‍ കൗമാരക്കാരി മരിച്ചനിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ മതപഠന കേന്ദ്രത്തില്‍ കൗമാരക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

ബീമാപള്ളി സ്വദേശിനി അസ്മിയ മോള്‍ ആണ് ബാലരപാമപുരത്തെ മതപഠനകേന്ദ്രത്തില്‍ തൂങ്ങി മരിച്ചത്.

ശനിയാഴ്ചയാണ് അസ്മിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്മിയ മോളുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 17കാരിയായ അസ്മിയ മോള്‍ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. 

സ്ഥാപന അധികൃതരില്‍ നിന്നും കുട്ടി പീഡനം നേരിട്ടതായാണ് ബന്ധുക്കളുടെ ആരോപണം. ഈ സ്ഥാപനത്തെക്കുറിച്ച്‌ കുട്ടി വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. കൂടാതെ ശനിയാഴ്ച ഉമ്മയെ വിളിച്ച്‌ ഉടന്‍തന്നെ ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം കുട്ടിയെ കാണിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ തൂങ്ങി മരിച്ചുവെന്നാണ് അറിഞ്ഞത്. അസ്വഭാവിക മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.