Click to learn more 👇

തിരുവനന്തപുരത്ത് അമ്മയ‌്ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു

പുത്തന്‍തോപ്പില്‍ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്ബത് മാസം പ്രായമുള്ള ഡേവിഡാണ് മരിച്ചത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ഭര്‍ത്താവ് രാജു ജോസഫ് വീട്ടില്‍ ഇല്ലായിരുന്ന സമയത്താണ് യുവതി മണ്ണെണ്ണ ദേഹത്ത് ഒഴിച്ച്‌ തീകൊളുത്തി മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാജുജോസഫിന്റെ ബന്ധുക്കള്‍ ഇംഗ്ളണ്ടിലാണ്. 

മാസങ്ങള്‍ക്ക് മുമ്ബേ ഇവര്‍ കുടുംബ സമ്മേതം ഇംഗ്ളണ്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനായി ഇവരില്‍ നിന്ന് കാശുവാങ്ങിയ ശേഷം ആരോ കബളിപ്പിച്ചുവെന്നാണ് വിവരം. അതില്‍ വലിയ സാമ്ബത്തിക ബാദ്ധ്യതയുണ്ടായതിനെ തുടര്‍ന്ന് മനനൊന്തായിരിക്കാം ജീവനൊടുക്കിയതെന്നാണ് നിഗമനം.

അഞ്ചു വെങ്ങാനൂര്‍ സ്വദേശിയാണ്. ഭര്‍ത്താവ് രാജുജോസഫ് സമീപത്തെ സൊസൈറ്റിയിലെ ജീവനക്കാരനാണ്.

ഒന്നര വര്‍ഷം മുന്‍പായിരുന്നു അഞ്ജുവിന്റെ വിവാഹം. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.