സമൂഹമാധ്യമങ്ങളിൽ വൈറലായി കർണാടക ബന്ദിപ്പൂർ വനമേഖലയിൽ കാട്ടുകൊമ്പന്മാരുടെ പോര്.
പരസ്പരം കൊമ്പു കോർക്കുന്ന കാട്ടാനകളുടെ ദൃശ്യങ്ങൾ വനം വകുപ്പിന്റെ സഫാരിക്ക് പോയ യാത്രക്കാരിൽ ചിലരാണ് പകർത്തിയത്.
കൊമ്പന്മാർ ഇത്തരത്തിൽ ഏറ്റുമുട്ടുന്ന കാഴ്ച ആപൂർവമാണെന്ന് വനപാലകർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വിഡിയോ ഇതിനോടകം തന്നെ വൈറലായി. വീഡിയോ കാണാം