Click to learn more 👇

പേളി മാണിയടക്കം കേരളത്തിലെ പത്തോളം യൂട്യൂബര്‍മാരുടെ വീടുകളില്‍ ഇ ഡി റെ‌യ്‌ഡ്


 കൊച്ചി: കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. 

നടിയും അവതാരകയുമായ പേ‌ര്‍ളി മാണി, സുജിത്ത് ഭക്തൻ, സെബിൻ, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തുന്നത്.

നടിയും അവതാരകയുമായ പേളി മാണി, സുജിത്ത് ഭക്തൻ, സെബിൻ, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തുന്നത്. ആറ് ജില്ലകളിലാണ് റെയ്‌ഡ് നടക്കുന്നത്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പ് റെ‌യ്‌ഡ് നടത്തുന്നതെന്നാണ് സൂചന. ഇന്ന് രാവിലെ മുതലാണ് വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങിയത്.

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരു കോടി രൂപ മുതല്‍ രണ്ടുകോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇവര്‍ വരുമാനം അനുസരിച്ച്‌ നികുതി നല്‍കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. 

സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.