നിശാപാര്‍ട്ടിക്കു വീര്യം കൂട്ടാന്‍ വിദേശയിനം വന്യജീവികള്‍; പബ്ബ് ഉടമയടക്കം 9 പേര്‍ പിടിയില്‍; ദൃശ്യങ്ങൾ പുറത്ത്


 നിശാപാര്‍ട്ടിക്കു വീര്യം കൂട്ടാന്‍ വിദേശയിനം വന്യജീവികളെ ഉപയോഗിച്ചെന്ന പരാതിയില്‍ ബ്ബിന്‍റെ ഉടമകള്‍ അടക്കം ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൈദരബാദ് പടിഞ്ഞാറന്‍ മേഖലയിലെ പ്രമുഖ പബ്ബിലാണ് രാത്രി പാര്‍ട്ടികള്‍ക്ക് ലഹരി കൂട്ടാനായി പാമ്ബുകള്‍ അടക്കമുള്ള വന്യജീവികളെ എത്തിച്ചത്.

പാര്‍ട്ടിക്കെത്തിയവര്‍ മദ്യപിക്കുന്നതിനൊപ്പം ഇഗ്വാനയെയും പൈത്തനെയുമൊക്കെ കയ്യിലെടുത്ത് ലാളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ശനിയാഴ്ച സ്വോറ നൈറ്റ് ക്ലബ് മാനേജ്മെന്‍റാണ് നിശാപാര്‍ട്ടി നടത്തിയത്. ഹൈദരബാദിലെ ജൂബിലി ഹില്‍സിലാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. അടുത്ത വാരാന്ത്യത്തിലുള്ള നിശാപാര്‍ട്ടിയുടെ പരസ്യത്തിനായി പബ്ബുകാര്‍ തന്നെ ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും ക്ലബ്ബിന്‍റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചിരുന്നു.

ചൊവ്വാഴ്ചയോടെ ക്ലബ്ബില്‍ നടന്ന റെയ്ഡില്‍ 14 പേഴ്സ്യന്‍ പൂച്ചകള്‍, 3 ബംഗാള്‍ പൂച്ചകള്‍, 2 ഇഗ്വാനകള്‍, തത്തകള്‍, പോസം വിഭാഗത്തിലുള്ള ജീവികള്‍, പ്രത്യേകയിനം തത്തകള്‍ എന്നിവയെ പിടികൂടിയിരുന്നു. ഹൈദരബാദില്‍ തന്നെയുള്ള ഒരു സ്ഥാപനമാണ് പാര്‍ട്ടിക്ക് വേണ്ടിയുള്ള വന്യജീവികളെ വിതരണം ചെയ്തതെന്നാണ് വിവരം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.