Click to learn more 👇

അപമര്യാദയായി പെരുമാറി; ജനക്കൂട്ടം നോക്കി നില്‍ക്കെ യുവാവിനെ ചെരുപ്പുരിയടിച്ച്‌ കോളെജ് വിദ്യാര്‍ത്ഥിനി




 കര്‍ണാടക: ഉഡിപ്പി ജില്ലയില്‍ അപമരിയാദയായി പെരുമാറിയ യുവാവിനെ ജനക്കൂട്ടം നോക്കി നില്‍ക്കെ ചെരുപ്പുരിയടിച്ച്‌ കോളെജ് വിദ്യാര്‍ത്ഥിനി.

വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്നും കോളെജിലേക്ക് പോകും വഴി യുവാവ് പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തി അപമാനികുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

നടക്കുന്നതിനിടെ പെണ്‍കുട്ടി ഒച്ചവച്ച്‌ നാട്ടുകാരെ വിവരമറിയിച്ചു. ഇതോടെയാണ് നാട്ടുക്കാര്‍ ഓടിക്കൂടുന്നത്. ഇയാളെ പിന്നീട് പൊലീസിനു കൈമാറി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയോട് പോയി തല്ലാന്‍ ഒരു സ്ത്രീ ആവശ്യപ്പെടുന്നുണ്ട്. ഇതോടെയാണ് പെണ്‍കുട്ടി ചെരുപ്പൂരി ഇയാളെ മുഖത്തടിക്കുന്നത്.

തന്‍റെ തലയിലും മുഖത്തും ചെരിപ്പുകൊണ്ട് അടികിട്ടുമ്ബോള്‍ തന്നെ വിട്ടയക്കണമെന്ന് യുവാവ് നാട്ടുകാരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. കൂടിനിന്ന യുവാക്കളിലൊരാള്‍ ഇയാളുടെ മുറത്തടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.