തൊടുപുഴ: ഹോസ്റ്റലിലെത്തി പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്കാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരൻ പിടിയില്‍. അറക്കുളം അശോകകവല പാമ്ബൂരിക്കല്‍ അഖിലിനെയാണ് കഞ്ഞാര്‍ പൊലീസ് പിടികൂടിയത്.
പെണ്‍കുട്ടികള്‍ താമസിക്കുന്ന ട്രൈബല്‍ ഹോസ്റ്റലിലാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്.
ഈ മാസം പതിനഞ്ചിന് പുലര്‍ച്ചെയായിരുന്നു സംഭവം. ഹോസ്റ്റലിലെത്തിയ ഇയാള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്കാൻ ശ്രമിച്ചു. പെണ്‍കുട്ടികള്‍ ഒച്ചവച്ചതോടെ പ്രതി സ്ഥലം വിട്ടു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്.
പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അഖില്‍ പൂമാല - മൂവാറ്റുപുഴ റൂട്ടിലോടുന്ന ബസിലെ ക്ലീനറാണ്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.