Click to learn more 👇

സെയില്‍സ്‌മാന്റെ ശ്രദ്ധ അല്പമൊന്ന് തെറ്റി, മലപ്പുറത്ത് ജുവലറിയില്‍ നിന്ന് യുവതി അടിച്ചുമാറ്റിയത് രണ്ട് സ്വര്‍ണമാലകള്‍, ദൃശ്യങ്ങള്‍ കാണാം


 മലപ്പുറം:ജുവലറിയിലെത്തിയ യുവതി അടിച്ചുമാറ്റിയത് ഒന്നരപ്പവന്റെ രണ്ട് സ്വര്‍ണമാല. ചെമ്മാടുള്ള ജുവലറിയില്‍ സെയില്‍സ്മാന്റെ ശ്രദ്ധ അല്പമൊന്ന് മാറിയപ്പോള്‍ അതിവിദഗ്ദ്ധമായിട്ടായിരുന്നു യുവതിയുടെ അടിച്ചുമാറ്റല്‍.

മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മാല വാങ്ങാനെന്ന വ്യാജേനയാണ് യുവതി എത്തിയത്. ഈ സമയം ജുവലറിയില്‍ സാമാന്യം തിരക്കുമുണ്ടായിരുന്നു. മാേഡലുകള്‍ കാണിക്കുന്നതിനായി സെയില്‍സ്മാൻ മാലകള്‍ യുവതിക്ക് മുന്നില്‍ നിരത്തിവച്ചു. യുവതി ഇവ നോക്കുന്നതിനിടെ മറ്റൊരു മോഡല്‍ മാല എടുക്കാനായി സെയില്‍സ്മാൻ പോയി. ഈ തക്കത്തിനാണ് രണ്ട് സ്വര്‍ണമാലകള്‍ വളരെ വേഗത്തില്‍ തന്റെ കൈയിലുണ്ടായിരുന്ന ബാഗിലേക്ക് യുവതി മാറ്റിയത്. അതിനുശേഷം സ്വര്‍ണം വാങ്ങാതെ തന്നെ അവര്‍ സ്ഥലംവിടുകയും ചെയ്തു.

യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് സ്വര്‍ണമാലകള്‍ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാലമോഷ്ടിച്ചതെന്ന് വ്യക്തമായത്. ജുവലറി ഉടമകളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒരുതുമ്ബും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.