Click to learn more 👇

അവധി ദിനത്തില്‍ സ്‌കൂളില്‍ പോകണമെന്ന് പറഞ്ഞ് കരഞ്ഞ് കൊച്ചുമിടുക്കി, വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ കുട്ടിയെ കണ്ട് മന്ത്രി; ഒപ്പം കിടിലന്‍ ഒരു സമ്മാനവും നല്‍കി; വീഡിയോ കാണാം


 തിരുവനന്തപുരം: ' ഇന്ന് സ്‌കൂളില്ല മോളേ അവധിയാ ' അമ്മയുടെ വാക്കുകളൊന്നും പട്ടം ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറിയിലെ എല്‍.കെ.ജിക്കാരിയായ ആദി കര്‍പ്പൂരികയെ ആശ്വസിപ്പിക്കുന്നില്ല.

എനിക്ക് സ്കൂളില്‍ പോണം. എനിക്ക് പോണം' വാവിട്ട് കയുന്ന ആദി കര്‍പ്പൂരികയുടെ വീഡിയോ മന്ത്രി വി. ശിവൻകുട്ടിയും തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചു.

മാറുന്ന പൊതുവിദ്യാഭ്യാസ മേഖലയുടെ നേര്‍ചിത്രമെന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. വീഡിയോ പോസ്റ്റ് ചെയ്‌ത് ഒരു മണിക്കൂറിനുള്ളില്‍ ആദി കര്‍പ്പൂരികയെ മന്ത്രി നേരില്‍ കണ്ടു. കഥോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ആദി കര്‍പ്പൂരികയെ അഭിനന്ദിക്കുകയും തൊട്ടാവാടിയെന്ന കഥാപുസ്തകം സമ്മാനിക്കുകയും ചെയ്‌തു.

സംവിധായകനായ ഷിബു പ്രഭാകറിന്റെയും പി.ആര്‍.ഡിയില്‍ കണ്ടന്റ് അനലിസ്റ്റായ ധന്യ ലാലിന്റെയും ഇളയ മകളാണ് കര്‍പ്പൂ എന്ന് വിളിപ്പേരുള്ള ആദി കര്‍പ്പൂരിക. ചേച്ചി ആദി കല്യാണിയും ഇതേ സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.