Click to learn more 👇

കൗണ്‍സലിംഗിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, ആശുപത്രി സൂപ്രണ്ട് അറസ്റ്റില്‍


 ചാലക്കുടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. എലിഞ്ഞിപ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഇൻ ചാര്‍ജ്ജും പുതുക്കാട് മറവഞ്ചേരി സ്വദേശിയുമായ കൊല്ലിക്കര കെ.എം.സജീവനാണ് (50) അറസ്റ്റിലായത്

കഴിഞ്ഞ ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ കൗണ്‍സിലിംഗിന് വന്ന ഒരു നഴ്‌സിന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ഹൈക്കോടതി നല്‍കിയ താത്കാലിക ജാമ്യത്തിന്റെ കാലാവധി തീര്‍ന്ന മുറയ്ക്ക് ഡോക്ടര്‍ ഡിവൈ.എസ്.പി ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.