അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാള്‍ എത്രയോ ശക്തനാണ് ശവമഞ്ചത്തില്‍ കിടക്കുന്ന ഉമ്മൻചാണ്ടിയെന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരൻ.
ഒരു നേതാവിന്റെയും തിട്ടൂരമില്ലാതെ ഒരു ശവമഞ്ചത്തെ മാത്രം അനുഗമിക്കുന്ന ജനക്കൂട്ടത്തെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയില്‍ കാണാനാകുന്നതെന്നും ശക്തിധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച കോടിയേരി ബാലകൃഷ്ണന് ഈ ഭാഗ്യം നിഷേധിക്കപ്പെടുകയായിരുന്നു എന്നാണ് ശക്തിധരൻ പറയുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
വിനോദിനി കോടിയേരി
ഇതെങ്ങനെ സഹിക്കുന്നു?
അതേ , ഇതാണ് ദൈവത്തിന്റെ യഥാര്‍ത്ഥ സ്വന്തം നാട്.. കലര്‍പ്പില്ലാത്ത മലയാളികളുടെ നാട് . ഒരു മഹാ ജനസഞ്ചയം അവരുടെ തെറ്റുകള്‍ ഏറ്റുപറയാൻ, ഒരു കുമ്ബസാര പുഴ ഒഴുക്കി ഇന്നലെ സുപ്രഭാതം മുതല്‍ തെരുവുകളിലൂടെ ഒഴുകുകയാണ് ആ സങ്കടപ്പുഴ . ഈ വാക്കുകള്‍ എഴുതുമ്ബോഴും ജനങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്.
ഒരു നേതാവിന്റെയും തിട്ടൂരമില്ലാതെ ഒരു ശവമഞ്ചത്തെ മാത്രം അനുഗമിക്കുന്ന ജനക്കൂട്ടം. എത്രലക്ഷം കണ്ണുകളില്‍ ആ വിഹ്വലത തളം കെട്ടി നില്‍ക്കുന്നു. അതിലൊരുവൻ മാത്രമാണ് ഞാൻ. എനിക്ക് ആരായിരുന്നു ഒസി? അത് ഇനി ഒരിക്കല്‍ പറയണമെന്നുണ്ട് . പറയാം. .
ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാള്‍ എത്രയോ ശക്തനാണ് ശവമഞ്ചത്തില്‍ കിടക്കുന്ന ഉമ്മൻചാണ്ടി.. ജനങ്ങള്‍ തുരുമ്ബെടുത്ത മാമൂലുകള്‍ രാഷ്ട്രീയ അതിര്‍വരമ്ബുകള്‍ പൊളിച്ചു മുന്നിട്ടിറങ്ങിയ അത്യപൂര്‍വ്വമായ സൗഭ്രാത്രം. ഇന്നലെ പുലര്‍ച്ചെമുതല്‍ തെരുവില്‍ അണപൊട്ടി ഒഴുകുന്ന കാഴ്ചയാണിത്.
"മഹാ സമുദ്രമാണോ , മഹാ പര്‍വ്വതമാണോ , മേഘകൂട്ടമാണോ ഭൂഗോളമാണോ എന്ന് തിട്ടപ്പെടുത്താനാകാത്ത ഒന്ന്.
പക്ഷെ പാതാളത്തില്‍ നിന്നാണ് ഉയര്‍ത്തെഴുന്നേറ്റത് എന്നത് സത്യം. ഒരു മനുഷ്യനെ ഇകഴ്ത്താവുന്നതിന്റെ പാരമ്യത്തില്‍ എത്തിച്ചിട്ടും മതിവരാത്ത ജോണ് ബ്രിട്ടാസുമാരുടെയും പിണറായി വിജയന്മാരുടെയും പി ശശിമാരുടെയും വെറി ഇന്നല്ലെങ്കില്‍ നാളെ ലോകം അറിയും. അറിയണം. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഈ കുലടയുമായി ദിവസവും ഉറക്കമിളച്ചു രതിനിര്‍വ്വേദത്തില്‍ ആറാടിയ ചാനല്‍ മേധാവിതന്നെ പാതിവ്രത്യത്തിന്റെ സൂക്തങ്ങളുമായി കേസിന്റെ അലകും പിടിയും പണിത് പ്രജാപതിയെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നവൻ! അന്നൊന്നും ഇവനൊന്നും ഓര്‍ത്തില്ലേ തങ്ങള്‍ക്കും കുടുംബമുണ്ടെന്ന് .അതിലേക്ക് മറ്റൊരിക്കല്‍ വരാം. കോണ്‍ഗ്രസ് നേതാവും പിന്നീട് എം പി യു,മായാ രാജ്‌മോഹൻ ഉണ്ണിത്താനെയും എനിക്ക് ഒന്ന് കാണാനുണ്ട് .പിന്നീടൊരിക്കല്‍ വരാം.
ഇതെഴുതുമ്ബോഴും പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ചേ അടങ്ങൂ എന്ന ശാഠ്യം പിടിച്ചു പ്രളയ സമാനമായി നീങ്ങുന്നു ജനക്കൂട്ടം. ഒന്നുമറിയാത്തപോലെ . .രാജാധിരാജൻ ആ ശവമഞ്ച തേരി ലും . ഇത് കണ്ടാല്‍ ആര്‍ക്കാണ് കുശുമ്ബും അസൂയയും മൊട്ടിടാത്തത് ? അതേ, ,സോഷ്യല്‍ മീഡിയയാകെ പരതിയപ്പോള്‍ കണ്ടത് യൂണിവേഴ്‌സിറ്റി കോളജിലെ മുൻ പ്രൊഫസര്‍ കെ എൻ ഗംഗാധരൻ എന്ന പാര്‍ട്ടി അടിമയുടെ നിന്ദ്യമായ ശാപവാക്കുകള്‍ ആണ്. ഈ വിലാപയാത്ര തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ഷോ ആണെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ! എന്തൊരു മനുഷ്യൻ?ലജ്ജ തോന്നുന്നില്ലേ മനുഷ്യ.? മൃതദേഹം ഇപ്പോഴും ശവമഞ്ചത്തില്‍ ആണ്. നിലത്തിറക്കിയിട്ടില്ല. എന്നിട്ടും ഈ അധ്യാപകന്റെ നൃശംസതക്ക് ശമനമില്ല.
ഒരധ്യാപകൻ ആണത്രേ .തലസ്ഥാനത്തെ ഈ ക്യാപ്സൂള്‍ മൊത്തവ്യാപാരി.
ഒന്ന് ചോദിച്ചോട്ടെ കോടിയേരി ബാലകൃഷ്ണന്റെ സഹധര്‍മ്മിണി വിനോദിനി കോടിയേരിയുടെ മനസ്സ് എന്തായിരിക്കും ഇപ്പോള്‍ മന്ത്രിക്കുക ? സ്വന്തം പ്രിയദമന് നാടര്‍ഹിക്കുന്ന അന്ത്യോപചാരം അര്‍പ്പിക്കാൻ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവിട്ട തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്ക് ഒരവസരം നല്കണമെന്ന് വിനോദിയും രണ്ട് മക്കളും കുടുംബാംഗങ്ങളും കാലുപിടിച്ചു അഭ്യര്‍ത്ഥിച്ചിട്ടും തലസ്ഥാനത്തെ പാര്‍ട്ടി ഒന്നാകെ ആവശ്യപ്പെട്ടിട്ടും ആ മുരടൻ ,മനുഷത്യ ഹീനൻ,അല്‍പ്പൻ അത് ചെവിക്കൊണ്ടില്ല. ചത്തല്ലോ എന്തിന് ഇനി അധികം ആഘോഷം എന്ന് മുറുമുറുക്കുകയായിരുന്നു കാരണഭൂതന്റെ അടിമകള്‍.?
ഓര്‍മ്മയുണ്ടോ? എം വി ഗോവിന്ദന്റെ വായില്‍ നിന്ന് വീണ മണി മുത്തുകള്‍ ? മൃതദേഹം അധികസമയം വെച്ചുകൂടെന്ന് മദിരാശിലെ ഡോക്റ്റര്‍മാര്‍ ഉപദേശിച്ചിട്ടുണ്ടത്രേ ! അപ്പോള്‍ ഉമ്മൻചാണ്ടിയുടെ മൃതദേഹം കഴിയുന്നത്ര പ്രദേശങ്ങളില്‍ വിലാപ യാത്രയായി കൊണ്ടുപോയപ്പോള്‍ എന്തേ ഡോക്റ്റര്‍മാര്‍ അങ്ങിനെ വിലക്കിയില്ല.കോടിയേരിയുടെ ജഡത്തിന് മാത്രമോ ഊരുവിലക്ക്? ഇത്തരത്തില്‍ ഒരു പച്ചക്കള്ളം ഗോവിന്ദൻ സഖാവിന് എഴുന്നെള്ളിക്കാതിരിക്കാതിരിക്കാനാകില്ല. എന്തെന്നാല്‍ അടിച്ചത് മെഗാ ഭാഗ്യക്കുറിയല്ലേ?
പക്ഷെ എങ്ങിനെ ആ പദവിയില്‍ എത്തി എന്ന കാര്യം ഇപി ജയരാജനെ കൊല്ലാക്കൊല ചെയ്തു പുകച്ചു പുറത്താക്കാൻ നടത്തുന്ന ഉപജാപങ്ങള്‍ കാണുമ്ബോള്‍ എനിക്ക് പുറത്തുകൊണ്ടുവരാതിരിക്കാനാകില്ല.
അത് ഞാൻ എഴുതും .സഖാവ് എം വി ഗോവിന്ദൻ തരിമ്ബും കുറ്റക്കാരനാണെന്ന് ഞാൻ പറയില്ല. എന്റെ മനഃസാക്ഷിക്ക് ആ സത്യം അറിയാമെന്നത് കൊണ്ട്.ഇനി മൗനം ഭജിക്കാനാവുകയുമില്ല.
1972 യില്‍ വിയത്നാം യുദ്ധകാലത്ത് വിഖ്യാത ചിത്രമെടുത്ത നിക്ക് ഊട്ട് പുലിറ്റ്‌സര്‍ സമ്മാനം നേടിയ ചിത്രത്തിലെ വിലപ്പെട്ട ഫ്രെയിമുകള്‍ പോലെ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ നിന്ന് കോടിയേരിയുടെ ഫ്ലാറ്റിലേക്ക് നടന്നതും തിരിച്ചെത്തിയതുമായ ചുരുക്കം മിനിറ്റ് ചുരുള്‍ നിവര്‍ത്താതിരിക്കാനാവില്ല .
യുദ്ധഭൂമിയില്‍ നിന്ന് ഒരു പെണ്‍കുട്ടി ബോംബിംഗില്‍ നിന്ന് രക്ഷതേടി ഓടുന്നത് ഓര്‍മ്മയില്ലേ. കോടിയേരിയുടെ ഫ്‌ളാറ്റില്‍ വിനോദിനിയുടെ സാന്നിധ്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് കമ്മ്യുണിസ്റ്റ് ബോധത്തിന്റെ നിഴലിന്റെ നിഴലെങ്കിലും ഉള്ളവര്‍ സത്യം തിരിച്ചറിയട്ടെ. ഒരു മുഖ്യമന്ത്രിക്ക് പേരക്കുട്ടിയെയും കുടുംബത്തെയും മുതലാളിത്തത്തിന്റെ പറുദീസയില്‍ ഉല്ലാസയാത്രക്ക് തിരക്കുപിടിച്ച കൊണ്ടുപോകാൻ കണ്ട സമയം? കനലുകള്‍ കത്തിത്തീരും മുമ്ബേ പറുദീസയില്‍ . ഇന്നത്തെ തിക്കും തിരക്കും ഒന്ന് കഴിഞ്ഞോട്ടെ. സത്യത്തിന്റെ മുഖം അധികനാള്‍ സ്വര്‍ണ്ണ പാത്രം കൊണ്ട് അധികനാള്‍ മറച്ചുവെക്കാനാകില്ല.
11111111111