Click to learn more 👇

കണ്ണൂരില്‍ ഭര്‍തൃസഹോദരന്‍ തീകൊളുത്തിയ യുവതി മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍


 ഭര്‍തൃസഹോദരന്‍ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന സുബിനയുടെ ഭര്‍ത്താവ് രജീഷ് ഗുരുതരാവസ്ഥയിലാണ്.

രഞ്ജിത്ത്(47) എന്നയാള്‍ കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരന്‍ രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയില്‍ മണ്ണെണ്ണയൊഴിച്ച്‌ തീയിടുകയായിരുന്നു. സുബിന നിന്ന ഭാഗത്താണ് തീ ആളിപ്പടര്‍ന്നത്. സുബിനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രജീഷിനും മകനും പൊള്ളലേറ്റത്. ഇവരുടെ അമ്മ നളിനിയും സംഭവ സ്ഥലത്തുണ്ടായിരുന്നു.

ഇതിനുശേഷം കാണാതായ രഞ്ജിത്തിനെ പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുബിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. രജീഷിനെയും മകനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങള്‍ തമ്മില്‍ വീട്ടില്‍ വെച്ച്‌ വാക്കുതര്‍ക്കമുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.