Click to learn more 👇

ആലപ്പുഴയിൽ കാര്‍ നിന്ന് കത്തി, ഫയര്‍ഫോഴ്സെത്തി തീയണച്ചപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ മൃതദേഹം തിരിച്ചറിയാനാകാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; video


 ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട് ജെട്ടി റോഡില്‍ കാറിനു തീ പിടിച്ച്‌ യുവാവ് മരിച്ച നിലയില്‍. മൃതദേഹവും കാറും പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്.

എടത്വ സ്വദേശി ജെയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. റോ‍ഡരികില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. നാട്ടുകാരാണ് കാര്‍ കത്തുന്ന വിവരം പൊലീസ്, അഗ്നിശമന സേനകളെ അറിയിച്ചത്. 

തീ പൂര്‍ണമായും അണച്ചപ്പോഴാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

കാറിനു തീപിടിക്കാനുണ്ടായ കാരണം സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധര്‍ പരിശോധന നടത്തിയ ശേഷമേ ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.