Click to learn more 👇

വിശ്വാസങ്ങളേയും ഹൈന്ദവ ദൈവങ്ങളേയും, അവഹേളിച്ച സ്പീക്കർ എ. എൻ ഷംസീറിന്റെ പരാമർശങ്ങൾ അപലപനീയം: മന്ത്ര

 


ഹിന്ദുക്കളുടെ ആരാധനാമൂർത്തിയായ ഗണപതി ഭഗവാനെ അവഹേളിക്കുകയും, ഹൈന്ദവ പുരാണങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ സ്പീക്കർ എ. എൻ ഷംസീർ നടത്തിയ പരാമർശങ്ങൾ കേരളത്തിലെ മാത്രമല്ല ലോകത്താകമാനമുള്ള ഹിന്ദു സമൂഹത്തിനു തന്നെ അപമാനകരമാണെന്നു മന്ത്ര (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്).

ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയുടെ ഇതുപോലെയുള്ള പ്രസ്താവനകളും പെരുമാറ്റങ്ങളും അങ്ങേയറ്റം ദുഃഖകരവും, അദ്ദേഹം പ്രതിനിധീകരിക്കുന്ന സ്‌പീക്കർ പദവിക്ക് നിരക്കാത്തതുമാണെന്നും മന്ത്രയുടെ എക്സിക്യൂട്ടീവ് ബോർഡ്  അഭിപ്രായപ്പെട്ടു. ആധുനിക ശാസ്ത്രങ്ങളിൽ കൂടി മാനവരാശി വളർന്നു കൊണ്ടിരിക്കുമ്പോഴും ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാനമെന്നത് സനാതന ധർമത്തിൽ അധിഷ്ഠിതമായ ലോകമാകെ അംഗീകരിച്ച ഉദാത്തമായ  സംസ്കാരമാണ്.

ആ സംസ്കാരത്തേയും ബന്ധപെട്ട അനുഷ്ഠാനങ്ങളെയും തകർക്കുവാനുള്ള ഇതുപോലെയുള്ള ബോധപൂർവമായ ശ്രമങ്ങളെ, ഹൈന്ദവ സമൂഹം ഒറ്റകെട്ടായി നിന്ന് എതിർത്ത് തോല്പിക്കുമെന്നും, സ്പീക്കർ ഹിന്ദു സമൂഹത്തോട് മാപ്പുപറയുവാൻ തയ്യാറാവണമെന്നും മന്ത്രയുടെ അധ്യക്ഷൻ ശ്യാം ശങ്കർ  ആവശ്യപ്പെട്ടു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.