മഹാരാഷ്ട്രയിലെ താനെയില്‍ എക്സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റൻ ക്രെയിൻ തകര്‍ന്നു വീണ് 15 പേര്‍ മരിച്ചു.

ഗര്‍ഡര്‍ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന വലിയ ക്രെയിനാണ് തകര്‍ന്നത്. ഷാപ്പുരില്‍ സമൃദ്ധി എക്സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ പുലര്‍ച്ചെയോടെയായിരുന്നു അപകടം.

മൂന്നു പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയമുണ്ട്. ദേശീയ ദുരന്തനിവാര സേനയും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

പ്രാഥമിക വിവരം അനുസരിച്ച്‌ 200 അടി ഉയകത്തില്‍ നിന്നാണ് ക്രെയിൻ താഴേക്ക് പതിച്ചത്. അപകടകാരണം വ്യക്തമായിട്ടില്ല.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.