Click to learn more 👇

യാത്രക്കാരൻ എയര്‍ഹോസ്റ്റസിന്റെ സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്തി; കയ്യോടെ പിടികൂടി വ്ലോഗറായ യുവതി; വീഡിയോ കാണാം


 

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിന്റെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താൻ ശ്രമിച്ചയാളെ വ്ലോഗറായ യുവതി കയ്യോടെ പിടികൂടി.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റിലെ യാത്രക്കാരനാണ് പിടിയിലായത്. വിമാനത്തില്‍ ഉണ്ടായിരുന്ന വ്ലോഗര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

യാത്രക്കാരനായ മധ്യവയസ്‌കൻ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട വ്ലോഗര്‍ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വിമാനത്തില്‍ നിന്ന് എടുത്ത ക്യാബിൻ ക്രൂവിന്റേതടക്കമുള്ള സ്വകാര്യഭാഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതായി വ്ലോഗര്‍ പറഞ്ഞു.

എസ്ജി 157-ലെ യാത്രക്കാരനാണ് ക്യാബിൻ ക്രൂവിന്റെ സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതെന്ന് സ്‌പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന സ്‌പൈസ് ജെറ്റിലെ ആദ്യനിരയിലെ യാത്രക്കാരനാണ് ക്യാബിൻ ക്രൂവിന്റെ സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

ടേക്ക് ഓഫ് സമയത്ത് ജംബ് സീറ്റില്‍ ഇരിക്കുകയായിരുന്നു ക്യാബിൻ ക്രൂ. ഈ സമയത്താണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഇയാള്‍ ചിത്രങ്ങള്‍ ഡീലീറ്റ് ചെയ്ത് മാപ്പ് പറയുകയും ചെയ്തതായി വിമാനധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരൻ മാപ്പെഴുതി നല്‍കിയതായി വിമാനധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.