Click to learn more 👇

മലയാളി വിദ്യാര്‍ഥി ബഹ്‌റൈനില്‍ പതിനൊന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍


 മലയാളി വിദ്യാര്‍ഥി ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ച നിലയില്‍. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (14) ആണ് മരിച്ചത്.

ബഹ്‌റൈന്‍ ജുഫൈറിലെ അപ്പാര്‍ട്ട്‌മെന്റിലെ 11-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്. 

ഇന്നലെ വൈകീട്ടാണ് സംഭവം. ബഹ്‌റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.അടുത്തിടെയാണ് ഈ കുടുംബം ഒമാനില്‍നിന്നും ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.