Click to learn more 👇

മാവേലിക്കരയില്‍ ഓട്ടോറിക്ഷ നദിയിലേക്ക് മറിഞ്ഞ് അപകടം; യുവതി മരിച്ചു, മൂന്നുവയസ്സുള്ള മകനെ കാണാതായി


 

ആലപ്പുഴ: ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിനു സമീപം ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മൂന്നു വയസ്സുകാരനായ മകനെ കാണാതായി.

ചെങ്ങന്നൂര്‍ വെണ്മണി വലിയപറമ്ബില്‍ സൈലേഷിന്റെ ഭാര്യ ആതിര എസ്. നായര്‍ ആണു മരിച്ചത്. ഇവരുടെ മകന്‍ 3 വയസുള്ള കാശിനാഥനെ ആണ് കാണാതായത്. വൈകിട്ട് 6 മണിയോടെയാണ് അപകടം. ഡ്രൈവറടക്കം 5 പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. മാവേലിക്കര ആശുപത്രിയില്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് വരുമ്ബോഴാണ് അപകടം ഉണ്ടായത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.