Click to learn more 👇

ആദ്യം ഐ ലവ് യു പറഞ്ഞത് അവനോട്; ശാലിനിയുടെ സഹോദരനുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് ഷക്കീല; വീഡിയോ കാണാം


 

മലയാളിക്ക് സുപരിചിതയായ നടിയാണ് ഷക്കീല. ബിഗ്രേഡ് ചിത്രങ്ങളിലൂടെ 2000ത്തിന്‍റെ തുടക്കത്തില്‍ കേരളത്തിലെ സിനിമ തീയറ്ററുകള്‍ വാണ ഷക്കീല ഇപ്പോള്‍ ജീവിതത്തില്‍ വേറെയൊരു പാതയിലാണ്

അടുത്തിടെ ബിഗ്ബോസില്‍ അടക്കം ഷക്കീല പങ്കെടുത്തു. എന്നാല്‍ ഇപ്പോള്‍ തന്‍റെ പതിനഞ്ചാം വയസ് മുതല്‍ 21മത്തെ വയസുവരെയുള്ള പ്രണയത്തെക്കുറിച്ച്‌ തുറന്നു പറയുകയാണ് താരം.

തമിഴ് യൂട്യൂബ് ചാനല്‍ റെഡ് നൂലിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഇത് വ്യക്തമാക്കുന്നത്. ഷക്കീലയുടെ രണ്ടാമത്തെ പ്രണയമായിരുന്നു ഇത്. തമിഴ് സൂപ്പര്‍താരം അജിത്തിന്‍റെ ഭാര്യയും മുന്‍ നടിയുമായ ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡ് ആയിരുന്നു ഷക്കീലയുടെ ആ കാമുകന്‍.

ഐ ലവ് യു എന്നൊക്കെ പറഞ്ഞ് താന്‍ പ്രണയചിച്ചത് രണ്ടാമത്തെ പ്രണയ ബന്ധത്തിലാണ്. ശാലിനിയുടെയും ശാമിലിയുടെയും സഹോദരനായ റിച്ചാഡര്‍ഡുമായുള്ള പ്രണയമായിരുന്നു അത്. ഞങ്ങള്‍ അയല്‍ക്കാരായിരുന്നു, നല്ല സുഹൃത്തുക്കളും. പതിനഞ്ച് പതിനാറ് വയസ്സ് പ്രായമേ കാണൂ. പ്ലേ സ്റ്റേഷന്‍ എന്ന ഗെയിം കളിക്കാന്‍ കൂട്ടിന് എപ്പോഴും റിച്ചാര്‍ഡിനെ വിളിക്കും. അങ്ങനെയാണ് സുഹൃത്തുക്കളായത്.

അത് പിന്നീട് പ്രണയമായി. 21 വയസ്സ് വരെ ആ ബന്ധം ഉണ്ടായിരുന്നു. പിന്നീട് റിച്ചാര്‍ഡ് സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ തുടങ്ങി, ഞാനും തിരക്കിലായി. പ്രശ്‌നങ്ങളൊന്നും ഇല്ലാതെ, പറയാതെ തന്നെ ഞങ്ങള്‍ വേര്‍പിരിഞ്ഞു പോകുകയായിരുന്നു.

ആ പ്രണയം എന്തിന് വിട്ടു കളഞ്ഞു എന്ന് തോന്നാറുണ്ട്. സംസാരിക്കാമായിരുന്നു എന്ന് തോന്നും. ഓര്‍ത്ത് ഇപ്പോഴും എനിക്കൊരു ഫീല്‍ തോന്നാറുണ്ട്. പക്ഷെ റിച്ചാര്‍ഡ് ഇപ്പോഴും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ വിളിക്കാറും സംസാരിക്കാറുമൊക്കെയുണ്ടെന്നും ഷക്കീല പറയുന്നു.

നിലവില്‍ ഇപ്പോള്‍ എനിക്കൊരു പ്രണയമുണ്ട്. പക്ഷെ അദ്ദേഹം ഉടനെ വിവാഹിതനാകും, വധു ഞാനല്ല. അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പറയാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഷക്കീല അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്തായാലും ഷക്കീലയുടെ നഷ്ട പ്രണയം വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.