Click to learn more 👇

ബസില്‍ ജനല്‍ തുറക്കുന്നതിനെ ചൊല്ലി തര്‍ക്കം: ചെരിപ്പൂരി തമ്മിലടിച്ച്‌ യുവതികള്‍ വീഡിയോ കാണാം


 

ബസ് യാത്രയ്ക്കിടെയിലും ട്രെയിന്‍ യാത്രയ്ക്കിടെയിലുമെല്ലാം സീറ്റിന്റെ പേരും പറഞ്ഞ തമ്മിലടിക്കുന്ന സ്ത്രീകളെ നാം കണ്ടിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇതൊരു പുതിയ കാഴ്ചയല്ല. സമാനമായ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. വീഡിയോയില്‍ ബസിന്റെ ജനല്‍ തുറക്കുന്നതിനേ ചൊല്ലി തര്‍ക്കിക്കുകയും ചെരുപ്പുകൊണ്ട് പരസ്പരം തമ്മിലടിക്കുകയും ചെയ്യുന്ന സ്ത്രീകളെയാണ് കാണുന്നത്.

കര്‍ണാടകയിലെ ബെംഗളുരുവില്‍ ഇന്നലെയാണ് സംഭവം. ബസിലെ ജനല്‍ തുറക്കുന്നതിനെ ചൊല്ലി ആരംഭിച്ച തര്‍ക്കമാണ് ചെരുപ്പിനടിയില്‍ കലാശിച്ചത്. മുന്‍ സീറ്റിലിരുന്ന യുവതി ജനല്‍ തുറന്നതിനെ പിന്‍ സീറ്റിലിരുന്ന യുവതി എതിര്‍ത്തിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമാവുകയും മുന്‍സീറ്റിലിരുന്ന യുവതി ഷൂസ് അഴിച്ച്‌ പിന്‍ സീറ്റിലെ യുവതിയെ അടിക്കുകയായിരുന്നു.

ഇതോടെ പിന്‍സീറ്റിലിരുന്ന യുവതിയും തിരികെ ആക്രമിച്ചു. ബസിലെ യാത്രക്കാരിലൊരാളാണ് തമ്മില്‍ തല്ലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. തല്ല് കൈ വിട്ട് പോകുന്ന രംഗമായതോടെ കണ്ടക്ടര്‍ രണ്ട് പേരെയും ബസില്‍ നിന്ന് ഇറക്കി വിട്ടാണ് തര്‍ക്കത്തിന് പരിഹാരം കണ്ടെത്തിയത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.