Click to learn more 👇

വീട്ടില്‍ ആരുമില്ല, അയാള്‍ എന്നെ ബെഡ്‌റൂമിലേക്ക് വിളിച്ചു, ഞാന്‍ പേടിച്ചു വിയര്‍ത്തു; ശാലു


 

സിനിമയും സീരിയലുമൊക്കെ പലരുടേയും മോഹമാണ്. അഭിനേതാവുക എന്ന ആഗ്രഹവുമായി ഇറങ്ങി തിരിക്കുമ്ബോള്‍ ബന്ധങ്ങളും വേരുകളും ഇല്ലാത്തവരെ സംബന്ധിച്ച്‌ പ്രതിസന്ധികളും വെല്ലുവിളികളും ധാരാളമായിരിക്കും.

അങ്ങനെ കടന്നു വരുന്ന പലരും ചതിക്കുഴികളില്‍ വീഴാനുള്ള സാധ്യതകളുമുണ്ട്. കാസ്റ്റിംഗ് കൗച്ച്‌ പോലുള്ള മോശം അനുഭവങ്ങളെക്കുറിച്ചുള്ള താരങ്ങളുടെ വെളിപ്പെടുത്തലുകള്‍ പിന്നാമ്ബുറത്തെ ആ ഇരുണ്ട ലോകത്തെ തുറന്ന് കാണിക്കുന്നതാണ്.

ഇത്തരത്തില്‍ തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച നടിയാണ് ശാലു ഷമ്മു. സോഷ്യല്‍ മീഡിയയിലെ താരമാണ് ശാലു ഷമ്മു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ശാലു താരമാകുന്നത്. ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ശാലു സോഷ്യല്‍ മീഡിയയില്‍ ഓളം സൃഷ്ടിക്കുന്ന താരമാണ് ശാലു. മുമ്ബ് ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ശാലു പറഞ്ഞിരുന്നു.

ഒരു തെലുങ്ക് സംവിധായകനില്‍ നിന്നുമാണ് ശാലുവിന് മോശം അനുഭവമുണ്ടായത്. വിജയ് ദേവരക്കൊണ്ട സിനിമയുടെ സംവിധായകനാണ് താനെന്നാണ് ഇയാള്‍ അവകാശപ്പെട്ടതെന്നാണ് ശാലു പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ശാലുവിന്റെ വെളിപ്പെടുത്തല്‍. ആരാധകരുമായി സംസാരിക്കുകയായിരുന്നു ശാലു. താരത്തിന്റെ വാക്കുകളിലേക്ക്.


കഥാപാത്രത്തെക്കുറിച്ച്‌ പറയാനാണെന്ന് പറഞ്ഞാണ് വിളിച്ചത്. എന്നോട് വരുമ്ബോള്‍ സാരി ധരിക്കണമെന്നും പറഞ്ഞു. നല്ലൊരു അവസരം എനിക്ക് കിട്ടുമെന്ന് കരുതി ഞാന്‍ സന്തോഷത്തോടെ പറഞ്ഞ അഡ്രസിലെത്തി. അവിടെ എത്തിയപ്പോഴാണ് അയാളുടെ ഫാമിലി ഫോട്ടോ കണ്ടത്. അപ്പോഴാണ് അത് അയാളുടെ വീട് തന്നെയാണെന്ന് മനസിലായത്. വീട്ടിലുള്ളവര്‍ എവിടെപ്പോയെന്ന് ചോദിച്ചപ്പോള്‍ അവരെല്ലാം നാട്ടിലാണെന്നായിരുന്നു മറുപടി'' എന്നാണ് ശാലു പറയുന്നത്.

''ഞാനത് വിശ്വസിച്ചു. അയാള്‍ എനിക്കൊരു ഗ്ലാസ് ജ്യൂസ് തന്നു. ഞാനത് കുടിച്ച്‌ ഗ്ലാസ് ടേബിളില്‍ വച്ചു. അയാള്‍ കഥാപാത്രത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംസാരിച്ചത് യാതൊരു കാര്യവുമില്ലാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു'' എന്നാണ് ശാലു പറയുന്നത്. ഇതോടെ താന്‍ ഭയപ്പെടാനും വിയര്‍ക്കാനും തുടങ്ങി. അതു കണ്ടതോടെ സംവിധായകന്‍ തന്നെ ബെഡ് റൂമിലേക്ക് ക്ഷണിക്കുകയും അവിടെ എസി ഉണ്ടെന്ന് പറയുകയും ചെയ്തുവെന്നും ശാലു വെളിപ്പെടുത്തുന്നു.

താന്‍ രണ്ട് നായകന്മാരെ വച്ചൊരു സിനിമ ചെയ്യാന് പോവുകയാണെന്നാണ് അയാള്‍ പറഞ്ഞത്. അതിലൊരു നായകന്‍ വിജയ് ദേവരക്കൊണ്ടയാണെന്നും സംവിധായകന്‍ പറഞ്ഞുവെന്നും ശാലു പറയുന്നു. അതേസമയം തന്നോട് മോശമായി പെരുമാറിയ ആ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ശാലു തയ്യാറായില്ല. അറിയപ്പെടുന്ന സംവിധായകനാണെന്നാണ് താരം പറയുന്നത്.

മറ്റൊരിക്കല്‍ തന്നോട് മോശമായി പെരുമാറിയ വ്യക്തിയ്ക്ക് ശാലു നല്‍കിയ മറുപടിയും കയ്യടി നേടിയിരുന്നു. സംഭവം നടക്കുന്നത് ശാലു ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇതില്‍ ഒരു ചോദ്യത്തിന് ശാലു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ദ നേടുകയായിരുന്നു. തന്റെ മാറിടത്തെക്കുറിച്ച്‌ ചോദിച്ചയാള്‍ക്കാണ് ശാലു ചുട്ടമറുപടി നല്‍കിയത്. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

അക്ക, നിങ്ങളുടെ സ്തനങ്ങളുടെ സൈസ് എത്രയാണ് എന്നായിരുന്നു ഒരാളുടെ ചോദ്യം.

പിന്നാലെ തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ശാലു മറുപടിയുമായെത്തി. തീര്‍ച്ചയായും നിന്റെ ലിംഗത്തേക്കാള്‍ (മിഡില്‍ ഫിംഗര്‍ ഇമോജി) വലുതാണ് എന്നായിരുന്നു അയാള്‍ക്കുള്ള ശാലുവിന്റെ മറുപടി. ഈ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയും ചെയ്തു. സോഷ്യല്‍ മീഡിയ സജീവമായ മിക്ക താരങ്ങളും നേരിടുന്നതാണ് ഇതുപോലെയുള്ള ഞരമ്ബന്മാരുടെ ശല്യം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.