Click to learn more 👇

തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളായ സഹോദരിമാരെ പീഡിപ്പിച്ച മുത്തച്ഛൻ പിടിയില്‍


 

15 വയസ്സിന് താഴെയുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛനെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു.


ഭർത്താവ് മരിച്ച ഒരു സ്ത്രീയെ വിവാഹം കഴിച്ച്‌ അവരോടൊപ്പം താമസിക്കുക ആയിരുന്നു ഇയാള്‍. മുത്തശ്ശിയോടൊപ്പം താമസക്കാരികളായ ചെറുമക്കളെയാണ് ഇയാള്‍ ഒരു വർഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. 

കുട്ടികള്‍ സ്കൂളിലെ അധ്യാപകനെ വിവരം അറിയിക്കുകകയായിരുന്നു. സ്കൂള്‍ അധികൃതർ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈൻ പ്രവർത്തകർ വലിയമല പൊലീസില്‍ പരാതി നല്‍കി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക